Breaking News

ചെങ്കോട്ട നി‌ർമ്മിച്ചതും രാജ്യദ്രോഹിയാണ്, അവിടെ പ്രധാനമന്ത്രി പതാക ഉയർത്തുന്നത് നിർത്തലാക്കുമോ: ഒവൈസി

ചെങ്കോട്ട നി‌ർമ്മിച്ചതും രാജ്യദ്രോഹിയാണ്, അവിടെ പ്രധാനമന്ത്രി പതാക ഉയർത്തുന്നത് നിർത്തലാക്കുമോ?ബി.ജെ.പി എം.എൽ.എ സംഗീത് സോമിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഒവൈസി രംഗത്ത്. വഞ്ചകന്‍മാര്‍ നിര്‍മ്മിച്ച താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കമാണെന്നാണ് സംഗീത സോം പറഞ്ഞത്.

NCRP0

താജ്മഹൽ നിർമ്മിച്ചത് രാജ്യദോഹികളാണെന്ന ബി.ജെ.പി എം.എൽ.എ സംഗീത് സോമിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി രംഗത്ത്. സംഗീത് സോം പറയുന്ന ഇതേ രാജ്യദ്രോഹി തന്നെയാണ് ചെങ്കോട്ട നിർമ്മിച്ചതെന്നും അവിടെ പോയി പ്രസംഗിക്കുന്നതും പതാക ഉയർത്തുന്നതും പ്രധാനമന്ത്രി അവസാനിപ്പിക്കുമോ എന്നും ഒവൈസി ചോദിച്ചു.

താജ്മഹൽ സന്ദർശിക്കരുതെന്ന് വിനോദസഞ്ചാരികളോട് ആവശ്യപ്പെടാൻ സർക്കാർ തയ്യാറാകുമോ. ഡൽഹിയിലെ ഹൈദരാബാദ് ഹൗസും നിർമ്മിച്ചത് സംഗീത് സോം പറഞ്ഞ രാജ്യദ്രോഹികളാണ് വിദേശത്തു നിന്നും വരുന്ന അതിഥികൾക്ക് ഹൈദരാബാദ് ഹൗസിൽ വിരുന്ന് നൽകുന്നത് നിർത്താൻ പ്രധാനമന്ത്രിക്ക് കഴിയുമോ എന്നും ഒവൈസി ചോദിച്ചു.

chenkotta2

താജ്മഹൽ ഇന്ത്യൻ സംസ്കാരത്തിന് അപമാനമാണെന്നായിരുന്നു ഉത്തർപ്രദേശിൽ നിന്നുള്ള എം.എൽ.എ സംഗീത് സോമിന്റെ പരാമർശം. ഉത്തർപ്രദേശിന്റെ ടൂറിസം ബുക്ക് ലെറ്റിൽ നിന്ന് താജ്മഹലിനെ നീക്കം ചെയ്തത് കുറെയാളുകളെ വിഷമിപ്പിച്ചിട്ടുണ്ട്. എന്നാൽ താജ്മഹലിന് എന്ത് ചരിത്ര പ്രാധാന്യമാണ് അവകാശപ്പെടാനുള്ളതെന്ന് സംഗീത് സോം ചോദിച്ചു. താജ്മഹൽ നിർമിച്ച ഷാജഹാൻ ഇന്ത്യയിൽ നിന്ന് ഹിന്ദുക്കളെ നീക്കം ചെയ്യാൻ ശ്രമിച്ചയാളാണെന്നും ഇത്തരം ആളുകൾ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണെങ്കിൽ അത് വളരെ സങ്കടമാണെന്നും ആ ചരിത്രം നമ്മൾ മാറ്റുമെന്നുമായിരുന്നു സംഗീത് സോം പറഞ്ഞത്.

അടുത്തിടെയാണ് ഉത്തർപ്രദേശ് സർക്കാർ പുറത്തിറക്കിയ ടൂറിസ്റ്റ് ബുക്ക് ലെറ്റിൽ നിന്നും താജ്മഹലിനെ ഒഴിവാക്കിയത്. ഇന്ത്യൻ സംസ്കാരവുമായി താജ്മഹലിന് യാതൊരു ബന്ധവുമില്ലെന്ന് അടുത്തിടെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും നിലപാടെടുത്തിരുന്നു.

taj-mahal

വഞ്ചകന്‍മാര്‍ നിര്‍മ്മിച്ച താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കമാണെന്നാണ് സംഗീത സോം പറഞ്ഞത്. താജ് മഹലിനെ തള്ളി ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ നിരന്തരമായി രംഗത്ത് വരുന്നതിന് പിന്നാലെയായായിരുന്നു സംഗീത് സോമിന്റെ വിവാദ പ്രസ്താവന.

താജ്മഹല്‍ നിര്‍മ്മിച്ച മുഗളര്‍ ഇന്ത്യയില്‍ നിന്നും ഹിന്ദുക്കളെ നീക്കാന്‍ ശ്രമിച്ചവരാണെന്നും ആ ചരിത്രത്തിന്റെ ഭാഗമായുളളതെല്ലാം നീക്കുമെന്നും സംഗീത സോം പറഞ്ഞു.നേരത്തെ ഉത്തര്‍പ്രദേശിലെ മുഗള്‍ സാരാഭായ് റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റി ദീന്‍ ദയാല്‍ ഉപാധ്യായി എന്നാക്കി മാറ്റാനും ശ്രമമുണ്ടായിരുന്നു.

Comments

comments