38,999 രൂപയുടെ ഐഫോൺ 7,777 രൂപയ്ക്ക് സ്വന്തമാക്കാൻ അവസരമൊരുക്കി എയർടെലിന്റെ ഓൺലൈൻ സ്റ്റോർ. ഐഫോൺ 7 ന്റെ 32 ജിബി മോഡലാണ് ഈ വിലയ്ക്ക് നൽകുന്നത്.
എയർടെലിന്റെ ഓൺലൈൻ സ്റ്റോറിലൂടെ ഐഫോൺ 7 വാങ്ങുമ്പോൾ 7,777 രൂപ ഡൗൺ പെയ്മെന്റായി അടച്ച് ഫോൺ സ്വന്തമാക്കാം.
ബാക്കി തുക 24 മാസത്തെ ഇൻസ്റ്റാൾമെന്റായി നൽകിയാൽ മതി. 2499 രൂപയാണ് ഇൻസ്റ്റാൾമെന്റ് തുക. ഐഫോണിനൊപ്പം ഓരോ മാസവും 30 ജി.ബി ഡാറ്റയും അൺലിമിറ്റഡ് ലോക്കൽ എസ്.റ്റി.ഡി., നാഷണൽ റോമിങ് ഓഫറും ഉള്ള സിം കാർഡും ലഭിക്കും. ഫോണിനുണ്ടാകുന്ന കേടുപാടുകൾക്കും എയർട്ടെൽ പാക്കേജിൽ ഗ്യാരണ്ടി നൽകുന്നുണ്ട്.