Breaking News

കണ്ണു ചൂഴ്‌ന്നെടുക്കുമെന്ന ഭീഷണി: നടന്‍ അലന്‍സിയര്‍ കണ്ണുകെട്ടി തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക്

നേത്രസംരക്ഷണയാത്ര: കണ്ണു ചൂഴ്‌ന്നെടുക്കുമെന്ന ഭീഷണി  നടന്‍ അലന്‍സിയര്‍; കണ്ണുകെട്ടി തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക്

alansiyar

സി.പി.എം. പ്രവര്‍ത്തകരുടെ കണ്ണു ചൂഴ്‌ന്നെടുക്കുമെന്ന ബി.ജെ.പി. ദേശീയ ജനറര്‍ സെക്രട്ടറി സരോജ് പാണ്ഡെയുടെ പരാമര്‍ശത്തിനെതിരേ നടന്‍ അലന്‍സിയര്‍ ”നേത്രസംരക്ഷണയാത്ര” ആരംഭിച്ചു. തന്റെ കണ്ണുകള്‍ക്കു സംരക്ഷണം നല്‍കണമെന്നും കണ്ണുകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പൂര്‍ണ ഉത്തരവാദി വര്‍ഗീയവാദിയായ ഈ ബി.ജെ.പി. നേതാവായിരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്നലെ രാവിലെ തിരുവനന്തപുരത്തു നിന്നു കൊച്ചിയിലേക്കു യാത്ര നടത്തിയത്.

യാത്രാമധ്യേ ഈ ആവശ്യമുന്നയിച്ച് അദ്ദേഹം ചവറ സി.ഐ. ഓഫീസിലെത്തി. എന്നാല്‍, രേഖാമൂലം പരാതി നല്‍കാനാകാത്തതിനാല്‍ കേസെടുക്കാനാവില്ലെന്ന് പോലീസ് മറുപടി നല്‍കി. ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കു നേരേ സി.പി.എം. കണ്ണുരുട്ടിയാല്‍ അവരുടെ കണ്ണുകള്‍ വീട്ടില്‍ക്കയറി ചൂഴ്‌ന്നെടുക്കുമെന്നായിരുന്നു സരോജ് പാണ്ഡേ പറഞ്ഞത്. കറുത്ത തുണികൊണ്ടു കണ്ണുകള്‍ മറച്ചാണ് അലന്‍സിയര്‍ എത്തിയത്. ”ഭാരതം ഒരു രാഷ്ട്രീയപാര്‍ട്ടിക്കും അടിമയല്ല. പശുവിനെ സംരക്ഷിക്കുന്നതിനു പകരം മനുഷ്യനു ജീവശ്വാസവും പാര്‍പ്പിടവും കൊടുക്കാനാണു ഭരണത്തിലിരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്. ജീവശ്വാസം കൊടുക്കാതെ കുട്ടികളെ കൊല്ലുന്നവരാണു കേരളത്തില്‍ വന്നു കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നു പറയുന്നത്.

Alencier-Saroj-Pandey

കേരളം ഉത്തര്‍പ്രദേശോ ഗുജറാത്തോ അല്ല. ഇന്നത്തെ കാലത്തു നിശബ്ദനായിരിക്കുന്നതാണ് ഏറ്റവും വലിയ അപകടം. വരാനിരിക്കുന്ന ദുരന്തത്തിന്റെ മുന്നറിയിപ്പാണ് ഇതെല്ലാം. ഇതിനെതിരേ പ്രതികരിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്”. അദ്ദേഹം നയം വ്യക്തമാക്കി. ആര്‍.എസ്.എസ്, ബി.ജെ.പി. അക്രമങ്ങളുണ്ടായാല്‍ ആദ്യം പ്രതികരിക്കുന്ന കലാകാരന്മാരിലൊരാളാണ് അലന്‍സിയര്‍. സംവിധായകന്‍ കമല്‍ പാകിസ്താനില്‍ പോകണമെന്നു പറഞ്ഞപ്പോഴും പ്രതികരണവുമായെത്തിയിരുന്നു. പെണ്‍കള്‍ ഒരുെമെ പ്രവര്‍ത്തകര്‍ക്കെതിരേ മന്ത്രി എം.എം. മണി നടത്തിയ വിവാദ പരാമര്‍ശത്തിനെതിരേ ഇദ്ദേഹം ഒറ്റയാള്‍നാടകം അവതരിപ്പിച്ചു പ്രതിഷേധിച്ചിരുന്നു.

Comments

comments