Breaking News

ആലപ്പുഴയില്‍ ബിജെപി നേതാവ് കൈകൂലി വാങ്ങി; മാധ്യമ പ്രവർത്തകർ ക്യാമറയിൽ കുടുക്കി

ആലപ്പുഴ ജില്ലയിലെ അരൂരിൽ 44 വര്‍ഷമായി കൈവശമുള്ള സ്ത്രീയുടെ വസ്തുവില്‍ നിര്‍മാണം അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ കൈക്കൂലി ചോദിച്ച് ബിജെപി നേതാവ്. നിര്‍മാണം നിര്‍ത്തിവെപ്പിച്ച്, കൊടികുത്താതിരിക്കാന്‍ ബിജെപി നേതാവ് ഒരു ലക്ഷം രൂപ കൈകൂലി ആവശ്യപ്പെടുകയായിരുന്നു.ബിജെപി അരൂര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി എച്ച് ചന്ദ്രനാണ് കൈകൂലി പുതിയ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്. മനോരമ ന്യൂസാണ് റിപ്പോര്‍ട്ടും വീഡിയോയും പുറത്ത് വിട്ടത്.

bjp-scam-656948-6572131

കൈതപ്പുഴ കായലിനോടു ചേര്‍ന്നുള്ള 44 സെന്റ് ഭൂമി 1964 മുതല്‍ സരസ്വതീ മന്ദിരത്തില്‍ പ്രഭാവതിയമ്മയുടേ കുടുംബ സ്വത്താണ്. ഭൂമിയില്‍ അതിരു കെട്ടിയപ്പോള്‍ കായല്‍ തീരത്ത് നിര്‍മാണം അനുവദക്കില്ലെന്നും കൊടികുത്തുമെന്നായിരുന്നു ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തിയത്.

വിവരമറിഞ്ഞ മനോരമ റിപ്പോര്‍ട്ടര്‍ പ്രഭാവതിയമ്മയുടെ ബന്ധുവാണെന്ന് പരിയചപ്പെടുത്തി ബിജെപി നേതാവുമായി ഫോണില്‍ ബന്ധപ്പെട്ടു. പണം തന്നാല്‍ പ്രശ്‌നം തീര്‍ക്കാമെന്നായിരുന്നു ചന്ദ്രന്റെ വാഗ്ദാനം. തുടര്‍ന്നു നേതാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി. ഒരു ലക്ഷം രൂപ തന്നാല്‍ നിര്‍മാണം തടയില്ലെന്നാണ് ചന്ദ്രന്‍ അറിയിച്ചത്. എന്നാല്‍ വില പേശിയപ്പോള്‍ ആദ്യം വിസമ്മതിച്ച ചന്ദ്രന്‍ പിന്നീട്, പതിനായിരം രൂപ കുറച്ച് തൊണ്ണൂറായിരം രൂപക്ക് സമ്മതിക്കുകയായിരുന്നു. പണം നല്‍കിയാല്‍ മറ്റു ബിജെപി നേതാക്കളൊന്നും പിന്നീട് ഭീഷണിപ്പെടുത്തില്ലെന്നും ഇയാള്‍ ഉറപ്പ് നല്‍കുന്നുണ്ട്.

ദേശീയ തലത്തിലും സംസ്ഥാന തലത്തിലും അഴിമതിയില്‍ ബിജെപിക്ക് തലവേദനയായ സമയത്ത് പ്രാദേശിക നേതാക്കളുടെ ഭീഷണിപ്പെടുത്തി പണം തട്ടല്‍ ഗൗരവമുള്ളതാണ്.മെഡിക്കല്‍ കോളജ് കോഴ ആരോപണം സംസ്ഥാന തലത്തില്‍ ബിജെപിക്കുള്ളില്‍ വലിയ പൊട്ടിത്തെറിയാണുണ്ടാക്കിയത്.മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്റെ കമ്പനിക്ക് 16000 ഇരട്ടി ലാഭ വര്‍ധനയുണ്ടായ വാര്‍ത്തയും കെട്ടടങ്ങിയിട്ടില്ല..

Comments

comments