Breaking News

അമിത്ഷാക്കും മകനുമെതിരെ പുതിയ വെളിപ്പെടുത്തലുമായി ‘ദി വയര്‍’ വീണ്ടും

ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കും മകന്‍ ജയ് ഷാക്കുമെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി ദേശീയ ഓണ്‍ലൈന്‍ മാധ്യമമായ ദി വയര്‍ വീണ്ടും. ഗുജറാത്ത് ക്രിക്കറ്റ് അസ്സോസിയേഷന്‍ (ജിസിഎ) ല്‍ അമിത് ഷായുടെ പ്രസിഡന്റ് സ്ഥാനവും ജയ് ഷായുടെ ജോയിന്റ് സെക്രട്ടറി സ്ഥാനവും നിയമ വിരുദ്ധമാണെന്നാണ് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തത്.

JAY SHAH AMIT

ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്ന്, മൂന്ന് വര്‍ഷം പൂര്‍ത്തിയായവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പിരിഞ്ഞുപോകണമെന്ന് ലോധാ കമ്മിറ്റി ശുപാര്‍ശകളും സുപ്രീം കോടതി വിധിയും നിലനില്‍ക്കെ അമിത് ഷായും മകനും കാലാവധി പൂര്‍ത്തീകരിച്ചിട്ടും അധികാരങ്ങള്‍ വിട്ടുകൊടുക്കിന്നില്ലെന്ന് വയര്‍ റിപ്പോര്‍ട്ട് ചെയ്തു.

ലോധാ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ വന്നിട്ട് ഒരു വര്‍ഷം തികയുമ്പോഴും ഗുജറാത്ത് ക്രിക്കറ്റ് അസ്സോസിയേഷന്‍ ഭാരവാഹി സ്ഥാനത്ത് അമിത് ഷായും മകനും തുടരുന്നു എന്ന വാര്‍ത്ത ഇന്നലൊയണ് ദി വയര്‍ പുറത്ത് വിട്ടത്. ലോധാ കമ്മിറ്റി ശുപാര്‍ശകളെ തുടര്‍ന്ന് മൂന്ന് വര്‍ഷം പൂര്‍ത്തിയായ എല്ലാ ഉദ്യോഗസ്ഥരും എത്രയും പെട്ടെന്ന് സ്ഥാനം ഒഴിയണമെന്ന് 2016 ജൂലൈയില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

2009 മുതല്‍ അമിത് ഷാ ഗുജറാത്ത് ക്രിക്കറ്റ് അസ്സോസിയേഷന്റെ ഔദ്യോഗിക സ്ഥാനങ്ങളില്‍ തുടരുന്നുണ്ട്. 2009-14 കാലഘട്ടത്തില്‍ വൈസ് പ്രസിഡന്റായും 2014 മുതല്‍ പ്രസിഡന്റായും അമിത് ഷാ ക്രിക്കറ്റ് അസോയിയേഷന്റെ ഭാരവാഹിയാണ്. ജയ് ഷാ 2013 മുതല്‍ ജോയിന്റ് സെക്രട്ടറിയുമാണ്. ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പിരിഞ്ഞുപോകണമെന്ന സുപ്രീംകോടതി ഉത്തരവ്, എംപി ആയി തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ അമിത് ഷാ ലംഘിച്ചു. ആരോപണത്തെ കുറിച്ച് അമിത് ഷായോട് അഭിപ്രായം ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ലെന്നും ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Jay-Shah

ബിജെപി അധികാരത്തില്‍ വന്ന് നരേന്ദ്രമോഡി പ്രധാനമന്ത്രിയായും അമിത്ഷാ ബിജെപി ദേശീയ അധ്യക്ഷനായും ചുമതലയേറ്റതിന് പിന്നാലെ അമിത്ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനിയുടെ ലാഭം 16000 ഇരട്ടി വര്‍ധിച്ചത് ദി വയറായിരുന്നു പുറത്ത വിട്ടത്. ബിജെപിക്ക് ദേശീയ തലത്തില്‍ വലിയ തലവേദന സൃഷ്ടിച്ച വിവാദമായിരുന്നു ഇത്.

കമ്പനി രജിസ്റ്ററാര്‍ ഓഫീസില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ദി വയര്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 2013-2014 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി രജിസ്റ്റാര്‍ ഓഫിസില്‍ നല്‍കിയ വാര്‍ഷിക റിപ്പോര്‍ട്ടും അവിടെ സമര്‍പ്പിച്ച ബാലന്‍സ് ഷീറ്റിലും നല്‍കിയ കണക്കുകള്‍ പ്രകാരം 6230, 1724 രൂപയുടെ നഷ്ടത്തിലാണ്. എന്നാല്‍ 2014 ല്‍ മോഡി അധികാരത്തിലെത്തിയ ആദ്യസാമ്പത്തികവര്‍ഷം 2014-2015 വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത് ഷാ കമ്പനിക്ക് ആ ഒരു വര്‍ഷം 18728 രൂപ ലാഭം ലഭിച്ചുവെന്നാണ്. 2015-16 സാമ്പത്തിക വര്‍ഷം കമ്പനിയുടെ ലാഭം 16000 ഇരട്ടിയായി, 80.5 കോടി രൂപയായി ഉയര്‍ന്നതായും രേഖകള്‍ ചൂണ്ടികാട്ടുന്നു. രാജ്യസഭ എംപിയും റിലയന്‍സ് ഉന്നത ഉദ്യോഗസ്ഥനുമായ പരിമാള്‍ നത്വാനിയുടെ മരുമകന്‍ രാജേഷ് കന്തവാലയുടെ ധനകാര്യസ്ഥാപനത്തില്‍ നിന്നും 15.78 കോടി രൂപ വായ്പ എടുത്ത സമയത്താണ് ഷാ കമ്പനിക്ക് ഏറ്റവും വലിയ ലാഭമുണ്ടാക്കിയത്.

WIRE1

ഒരു വര്‍ഷം കഴിഞ്ഞ് ഒക്ടോബര്‍ 2016 ല്‍ വന്‍ നഷ്ടത്തിലാണെന്ന് കാണിച്ച് ജെയ് ഷാ കമ്പനി പൂട്ടുകയായിരുന്നു. 1.4 കോടി രൂപയുടെ നഷ്ടമാണ് ആ വര്‍ഷം കമ്പനിക്കുണ്ടായതെന്ന് കാണിച്ചായിരുന്നു നടപടി. അമിത് ഷായുടെ മകന്‍ ജയ് ഷായും, ജിതേന്ദര്‍ ഷായുമാണ് കമ്പനി ഡയറക്ടര്‍മാര്‍. അമിത് ഷായുടെ ഭാര്യ സോന ഷായ്ക്കും കമ്പനി ഓഹരിയുണ്ട്.

അതിനിടെ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അമിത് ഷായുടെ മകൻ ജയ് ഷായുടെ സ്വത്തു സമ്പാദനം സംബന്ധിച്ച വാർത്ത പുറത്തുവിട്ട ദേശീയ ഒാൺലൈൻ പോർട്ടലായ ദി വയർ എഡിറ്റർക്കും റിപ്പോർട്ടർക്കും കോടതി ഇന്നലെ സമൻസ് അയച്ചു. ന​വം​ബ​ർ 13ന് ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ഹ​മ്മ​ദാ​ബാ​ദ് മെ​ട്രോ​പൊ​ളി​റ്റ​ൻ കോ​ട​തി സ​മ​ൻ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

WIRE

ദ് ഹിന്ദു മുന്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്റേയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടേയും നേതൃത്വത്തിലുള്ള സ്വതന്ത്ര ഡിജിറ്റല്‍ മാധ്യമ സ്ഥാപനമാണ് ദ് വയര്‍. ചുരുങ്ങിയ കാലയളില്‍ ശ്രദ്ധേയമായ വാര്‍ത്തകള്‍ കൊണ്ട് വിശ്വാസ്യത നേടിയെടുത്ത പോര്‍ട്ടലിന്റെ സാമ്പത്തിക സ്രോതസ്സ് വായനക്കാരുടെ സംഭാവനമാത്രമാണ്.

വാ​ർ​ത്ത പു​റ​ത്തു​വി​ട്ട ദി ​വ​യ​റി​നെ​തി​രേ ജ​യ് ഷാ ​ന​ൽ​കി​യ 100 കോ​ടി രൂ​പ​യു​ടെ അ​പ​കീ​ർ​ത്തി​ക്കേ​സി​ലാ​ണു കോടതി സമൻസയച്ചത്. കഴിഞ്ഞ 17 ന് ആദ്യമായി വാദം കേട്ട കോടതി ദി വയറിന് താൽക്കാലിക വിലക്കേർപ്പെടുത്തിയിരുന്നു. കേ​സി​ൽ തീ​ർ​പ്പു​ണ്ടാ​കു​ന്ന​ത് വ​രെ ജയ് ഷായുടെ സ്വത്തുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്നായിരുന്നു കോടതി നല്‍കിയ ഉത്തരവ്. ജ​യ് ഷാ​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍റെ മാ​ത്രം വാ​ദ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു കോ​ട​തി വി​ധി.

ഉത്തരവ് വായ് മൂടിക്കെട്ടാനുള്ള ശ്രമമായിരുന്നെന്നായിരുന്നു ദി വയർ പ്രതികരിച്ചത്. ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ബി​ജെ​പി ജ​യ​ത്തി​നു പി​ന്നാ​ലെ ജ​യ് ഷാ​യു​ടെ കമ്പനിക്ക് 16,000 ഇ​ര​ട്ടി ലാ​ഭ​മു​ണ്ടാ​യ​താ​യാ​ണ് വാ​ർ​ത്ത വ​ന്ന​ത്. ഇ​തി​നെ​തി​രേ അ​ന്വേ​ഷ​ണം പോ​ലും പ്ര​ഖ്യാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യ​റാ​യി​ട്ടി​ല്ല.

Comments

comments