Breaking News

​തന്റെ കാര്‍ യാത്ര പാര്‍ട്ടി അന്വേഷിക്കുമെന്ന് കോടിയേരി: പ്രതികരിക്കാൻ തയ്യാറാകാതെ പിണറായി

ജനജാഗ്രതാ യാത്രയിലെ വാഹന വിവാദം പാര്‍ട്ടി അന്വേഷിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊടുവള്ളിയില്‍ പാര്‍ട്ടിക്ക് സ്വന്തമായി വാഹനമില്ലെന്നും കാരാട്ട് ഫൈസലിന്റെ കാര്‍ മുന്‍പും വിവിധ പരിപാടികള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. ജനജാഗ്രതാ യാത്ര ബുധനാഴ്ച കോഴിക്കോട് എത്തിയപ്പോഴാണ് കോടിയേരി കാരാട്ട് ഫൈസലിന്റെ വാഹനത്തില്‍ യാത്ര ചെയ്തത്. ഇൗ യാത്ര വിവാദമായതോടെയാണ് വിശദീകരണവുമായി കോടിയേരി രംഗത്തെത്തിയിരിക്കുന്നത്.

kodiyeri-balakrishna

അതേസമയം, കോടിയേരിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി ഉ പിണറായി വിജയൻ പ്രതികരിക്കാൻ തയ്യാറായില്ല.ജനജാഗ്രതാ യാത്രയ്ക്ക് കോഴിക്കോട് കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയായ കാരാട്ട് ഫൈസലിന്റെ ബിഎംഡബ്ല്യു മിനികൂപ്പര്‍ കാറിലായിരുന്നു കോടിയേരിയുടെ യാത്ര. ഈ യാത്രയാണ് വിവാദത്തിരി കൊളുത്തിയത്.കുമ്മനത്തിന്റെ സ്വയരക്ഷാ യാത്ര അമ്പലത്തിൻറെ മേൽക്കൂര മേയാൻ കൊണ്ടുവന്ന ചെമ്പു കട്ടവനോടൊപ്പമായിരുന്നെങ്കിൽ ജാഗ്രത യാത്ര അതുക്കും മേലെയാണെന്ന് റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുകയാണ്.

എന്നാൽ എട്ടു വർഷം മുൻപ്, അതായത് 2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ നയിച്ച ജാഥ യും ഇതുപോലെ വിവാദം സൃഷ്ടിച്ചിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്ചുതാനന്ദന്‍ സമാപന സമ്മേളനത്തിന് എത്തുമോ എന്ന ആകാംഷയാണ് അവസാന നിമിഷം വരെയും നിറഞ്ഞു നിന്നത്. ഒടുവില്‍ എത്തിയ വി.എസിനുള്ള സൂചനയെന്നോണം ബക്കറ്റിലെ വെള്ളത്തിന്റെ കഥ പിണറായി വിജയന്‍ പറഞ്ഞതും ചരിത്രം.

Comments

comments