Breaking News

എനിക്കു മരണമില്ല എന്നു കവിത എഴുതിയ വയലാര്‍ ഓർമ്മയായിട്ട് 42 വർഷം

അർത്തുങ്കൽ പള്ളിയെ വിവാദമാക്കിയ മോഹൻദാസും അർത്തുങ്കൽ പള്ളിയെ സിനിമയിൽ എടുത്ത വയലാറും ചേർത്തലക്കാർ തന്നെ.പഴയ-പുതിയ തലമുറകള്‍ ഒരുപോലെ തിരിച്ചറിയുന്നതാണ് ചേർത്തലയിലെ വയലാര്‍ എന്ന സ്ഥലപ്പേരില്‍ അറിയപ്പെടുന്ന മലയാളത്തിലെ ഏക്കാലത്തേയും പാട്ടുകവിയായ രാമവര്‍മ.

vayalar

ലിബി.സി.എസ് 

സ്നേഹിക്കയില്ല ഞാൻ നോവും ആത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും എന്ന് പ്രഖ്യാപിച്ച വയലാർ രാമവർമയുടെ ഓർമകൾക്ക് 42 വർഷം .ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ വയലാർ ഗ്രാമത്തിൽ 1928 മാർച്ച് മാസം 25-ന് ജനിച്ചു. അച്ഛൻ വെള്ളാരപ്പള്ളി കേരള വർമ. അമ്മ വയലാർ രാഘവ പറമ്പിൽ അംബാലിക തമ്പുരാട്ടി. ചേർത്തല ഹൈസ്കൂളിൽ ഔപചാരിക വിദ്യാഭ്യസം. അമ്മയുടെയും അമ്മാവന്റെയും മേൽനോട്ടത്തിൽ ഗുരുകുല രീതിയിൽ സംസ്കൃത പഠനവും നടത്തി. നാല്പത്തിയേഴാം വയസിൽ 1975 ഒക്ടോബർ 27 നു അന്തരിച്ചു

.എനിക്കു മരണമില്ല എന്നു കവിത എഴുതിയ വയലാര്‍ മരണമില്ലാത്ത കവിയാണ്.കവിതയും സിനിമാപ്പാട്ടും വയലാറിന് കവിത തന്നെയായിരുന്നു.സിനിമയിലേത് പാടുന്ന കവിത ആയെന്നുമാത്രം. യുക്തിയും ശാസ്ത്രവുമൊക്കെ വയലാര്‍ കവിതയിലുള്ളപ്പോഴും തത്വശാസ്ത്രങ്ങള്‍ക്കും മീതെ മനുഷ്യവേദനയെ തന്നെയാണ് അദ്ദേഹം പ്രതിഷ്ഠിച്ചത്. നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും താന്‍ അംഗീകരിക്കില്ലെന്ന് വലിയൊരു വിളംബരംപോലെ കവിതയില്‍ വയലാര്‍ പ്രഖ്യാപിക്കുന്നുണ്ട്. പ്രകൃതി സംരക്ഷണത്തിനായുള്ള സ്‌നേഹ വായ്പില്‍ മനസുരുകുന്ന കവിയെയാണ് വയലാറിന്റെ വൃക്ഷം എന്ന കവിത ആയിഷ,മുളങ്കാട്,സര്‍ഗസംഗീതം,രാവണപുത്രി തുടങ്ങിയ രചനകള്‍ മലയാളിയുടെ വായനയിൽ വൈയക്തികവും സാമൂഹ്യവുമായ നെരിപ്പോടുകള്‍ തീര്‍ത്ത കവിതകളാണ്.

vayalar5

പഴയ-പുതിയ തലമുറകള്‍ ഒരുപോലെ തിരിച്ചറിയുന്നതാണ് ചേർത്തലയിലെ വയലാര്‍ എന്ന സ്ഥലപ്പേരില്‍ അറിയപ്പെടുന്ന മലയാളത്തിലെ ഏക്കാലത്തേയും പാട്ടുകവിയായ രാമവര്‍മ. വയലാര്‍ എന്ന് ആദരവോടെ പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പാട്ടുകള്‍ ചുണ്ടില്‍ വിരിയും. ആ പാട്ടുള്ള സിനിമയും ദൃശ്യവും അധികവും ആലപ്പുഴയും ചേർത്തലയും ആർത്തുങ്കലും ഒക്കെ ആയിരുന്നു എന്ന് കാണാവുന്നതാണ്.

അർത്തുങ്കൽ പള്ളിയെ വിവാദമാക്കിയ മോഹൻദാസും അർത്തുങ്കൽ പള്ളിയെ സിനിമയിൽ എടുത്ത വയലാറും ചേർത്തലക്കാർ തന്നെ. ചൊട്ട മുതല്‍ ചുടലവരെ, ദുഖിതരേ പീഡിതരേ, ദേവലോക രഥവുമായ് എന്നിങ്ങനെ കാവ്യ സൗന്ദര്യവും ബിംബ ലാവണ്യവും തികഞ്ഞ അനവധി കവിതാ രുചിയുള്ള പാട്ടുകളാണ് വയലാര്‍ എഴുതിയത്.

vayalarinte samskaricha sthalam bharathi mothamakal sized

സ്‌നേഹവും പ്രണയവും കരുണയും ശാസ്ത്രവും യുക്തിയും തത്വ ചിന്തയും ദൈവവും എന്നുവേണ്ട മനുഷ്യനുമായി ബന്ധപ്പെടുന്നതെല്ലാം ഒഴിവാക്കപ്പെടാനാവാത്ത വികാരമായി അദ്ദേഹത്തിന്റെ വരികളില്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് കാല്‍പ്പനികതയും വിപ്‌ളവവും ഒരുപോലെ ഇഴുകിച്ചേര്‍ന്ന് അവ മാനുഷികമായതും ജനകീയമായതും.

രാമവര്‍മ 223 സിനിമകളിലായി രണ്ടായിരത്തോളം ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. വയലാര്‍ -ദേവരാജന്‍ കൂട്ടുകെട്ടില്‍ പിറന്നവയാണ് അവയില്‍ ഏറെയും. അതില്‍ കൂടുതലും പാടിയതു യേശുദാസ് ആയിരുന്നു. മലയാളിയെ ഇന്നും ഉണര്‍ത്തുകയും ഉറക്കുകയുമാണ് വയലാറിന്റെ പാട്ടുകള്‍.

Comments

comments