Breaking News

ദയനീയമായ കാഴ്ചയുടെ ഞെട്ടിക്കുന്ന മറുപുറം

യാത്രകൾക്കിടയിൽ നമ്മുടെ ദയനീയത പിടിച്ചു പറ്റുന്ന നിരവധി കാഴ്ചകളുണ്ട്. കാഴ്ചകൾ പലതും നമ്മളെ നിസ്സഹായരാക്കും . പക്ഷെ നമ്മളാൽ കഴിയുന്ന സഹായം ചെയ്യണം എന്നാഗ്രഹിക്കാത്തവരുണ്ടാകില്ല. എല്ലാ ദയനീയ കാഴ്ചകളും അങ്ങനെയാണോ ? അതിനൊരു ഞെട്ടിക്കുന്ന മറുപുറമുണ്ടോ ? എല്ലാത്തിനും അങ്ങനെ ഒന്നുണ്ടാവണം എന്ന നിർബന്ധമില്ല . അത്തരം ഒരു കാഴ്ചയാണിത്.

begger mafia in train 2 dailyreports

ട്രെയിനിൽ അനൗദ്യോഗികമായി ശുചി ജോലികൾ ചെയ്യുന്നു എന്ന പേരിൽ ഇങ്ങനെ തറയിലൂടെ നീങ്ങുന്നവരുടെ കാഴ്ച അപൂർവമല്ല. അംഗവൈകല്യം ഉണ്ടെന്നതിനാൽ ക്ളീനിങ് ചെയ്താലും ഇല്ലങ്കിലും കയ്യിലുള്ള ചില്ലറ കൊടുക്കാൻ ആരും മടിക്കാറില്ല.

തൊട്ടപ്പുറമെത്തുന്നതോടെ ഇക്കൂട്ടരുടെ തനിനിറം വെളിയിലാകും. വീഡിയോ കണ്ടു നോക്കൂ. ട്രെയിൻ ഭിക്ഷാടന മാഫിയയുടെ ഒരു പ്രധാന താവളമാണ്. സൗമ്യയുടെ ജീവനാണ് നമ്മൾ ഈ മാഫിയയ്ക്ക് മുന്നിലേക്ക് വലിച്ചെറിഞ്ഞു കൊടുത്ത്. എന്നിട്ടും ദയനീയതയുടെ പേരിൽ സത്യം തിരിച്ചറിയാൻ കഴിയാതെ നമ്മൾ വീണ്ടും വീണ്ടും ഇവർക്ക് നേരെ ചില്ലറത്തുട്ടുകൾ നീട്ടി നൽകി പ്രോത്സാഹിപ്പിക്കുന്നു. ജാഗ്രത വേണ്ടിയിരിക്കുന്നു.

പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ പ്രായം ചെന്നവര്‍ വരെയുള്ള യാചകര്‍ കേരളം കീഴടക്കി. ഒരു ദിവസത്തെ ഈ മാഫിയയുടെ വിറ്റുവരവ് 10 ലക്ഷം മുതല്‍ 15 ലക്ഷം വരെ. കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഉള്ള തെരുവുകളിലും വീടുകളിലും ഭിക്ഷാടനം നടത്തുന്നവര്‍ വലിയ ഒരു മാഫിയയുടെ കണ്ണികളാണ് എന്നതാണ് സത്യം.

വിശദാംശങ്ങള്‍ തേടി ആഴങ്ങളിലേക്‌ ഇറങ്ങിചെന്ന മാധ്യമങ്ങൾ ഈ വിവരങ്ങൾ പല തവണ അച്ചു നിരത്തിയിട്ടുണ്ട്. വായനക്കാരും അധികൃതരും ഒരു പോലെ മൗനത്തിലാണ്. ഇതൊക്കെ തടയാൻ നിയോഗിക്കപ്പെട്ടവരുടെ നിശബ്ദതയിലൂടെയാണ് ഈ മാഫിയകളുടെ സ്വാധീനം എത്ര വലുതാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞത്. മാത്രമല്ല ഞെട്ടിക്കുന്ന കാഴ്ചകളും വിവരങ്ങളുമാണ്‌ ലഭിക്കുന്നത്.

കേരളത്തിന്‍റെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, ആന്ധ്ര, കര്‍ണ്ണാടക, എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുമാണ് കൂടുതലും യാചകര്‍ ഇവിടേക്ക് എത്തുന്നത്. ഇപ്പോള്‍ ബംഗാളികളും കൂട്ടത്തിലുണ്ട്. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും തമ്പടിച്ച് കിടക്കുന്നവരും ദിവസേന നാട്ടില്‍ പോയി വരുന്നവരുമുണ്ട്. തമ്പടിച്ച് കിടക്കുന്നവര്‍ ആഴ്ച്ചയിലൊരിക്കല്‍ നാട്ടിലെ വീടുകളില്‍ പോകുന്നു. ഇവര്‍ക്ക് ദിവസ/ ആഴ്ച്ച/ മാസ ശമ്പളത്തിനാണ് യാചക ജോലി ചെയ്യുന്നത്. ഭിക്ഷാടനത്തിനിറങ്ങുമ്പോള്‍ കീറിയതും മുറിഞ്ഞതും, പഴകിയതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ തിരിച്ച് വീടുകളില്‍ എത്തുമ്പോള്‍ ഏറ്റവും മുന്തിയ ഇനം വസ്ത്രങ്ങളാണ് ധരിക്കുന്നത്. ദിവസവും വീട്ടില്‍ പോയി വരുന്നവര്‍ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോഴും തിരികെ ചെല്ലുമ്പോഴും നല്ല വസ്ത്രം ധരിച്ചു തന്നെയാണ് ചെല്ലുന്നത്.അതിനാല്‍ ഇവര്‍ ഭിക്ഷാടനത്തിന് കേരളത്തിലേക്ക് പോവുകയാണെന്ന് ആരും തിരിച്ചറിയുകയില്ല. വസ്ത്രം മാറുന്നതിനും, ശരീരത്തിന്‍റെ പുറത്തു കാണുന്ന ഭാഗത്ത് കറുത്ത പൌഡര്‍ പൂശുന്നതിനും റൂമുകള്‍ വരെ കേരള അതിര്‍ത്തിയില്‍ മറ്റാരുടെയും ശ്രദ്ധയില്‍ പെടാത്ത കേന്ദ്രങ്ങള്‍ ഉണ്ട്. വലിയ വാഹനത്തിലാണ് ഇവരെ കൊണ്ട് വരുന്നതും തിരികെ കൊണ്ട് പോകുന്നതും. വാഹനങ്ങളില്‍ കൊണ്ട് വന്നു പല സ്ഥലങ്ങളിലായി ഇറക്കി വിടും വൈകുന്നേരങ്ങളില്‍ ജോലി കഴിഞ്ഞു ഇവരെ വീണ്ടും വാഹനങ്ങളില്‍ തിരികെ കൊണ്ട് പോകും. വീടുകളിലും ക്ഷേത്രങ്ങളിലും പള്ളികളിലും ഉത്സവങ്ങള്‍,പെരുന്നാള്‍ തുടങ്ങിയവ നടക്കുമ്പോള്‍ കുട്ടികളെ കിട്ടാന്‍ സാദ്യതകളുണ്ടെങ്കില്‍ നേരത്തെ നോക്കി വച്ചിട്ട് വാഹനമുള്‍പ്പടെ ക്രമീകരിച്ച് നിര്തിയിട്ടാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത്.

begger mafia in train 1 dailyreports

പിഞ്ചു കുട്ടികളെ തട്ടിക്കൊണ്ടു പോയി ഭിക്ഷാടനത്തിന് ഇരുത്തുമ്പോള്‍ ദേഹത്ത് കറുത്ത പൌഡര്‍ തേച്ച് നിറം മങ്ങിച്ചു കുളിപ്പിക്കതെയാണ് ഇരുത്തുന്നത്‌. കൈക്കുഞ്ഞുങ്ങളാണെങ്കില്‍ കൈയ്യിലിരുന്നു കരയാതിരിക്കാന്‍ ക്ലോറോഫോം തുടങ്ങിയ മയക്കുമരുന്നുകള്‍ മണപ്പിച്ചും മറ്റ് ലഹരി മരുന്നുകള്‍ പാലില്‍ ചേര്‍ത്ത് കൊടുത്തും പകല്‍ മുഴുവന്‍ ഉറക്കികിടത്തും ഇങ്ങനെ ഭിക്ഷാടനം നടത്തുന്നവര്‍ക്ക് കൂലി ഒരു ദിവസം 500 രൂപ മുതല്‍ 1000 രൂപ വരെയാണ് മിനിമം മുന്നൂറുരൂപ നല്‍കും. ഓരോ ദിവസവും ടാര്‍ഗെറ്റ് നല്‍കിയിട്ടുണ്ട്. ടാര്‍ഗറ്റ് തികക്കുകയാണെങ്കില്‍ ഇന്‍സന്റീവ് നല്‍കും. വൈകിട്ട് പൈസ എണ്ണി തിട്ടപ്പെടുത്തി നല്‍കുമ്പോള്‍ പ്രതിഭലം കുറിച്ച് വച്ചിട്ട് ആഴ്ച ,മാസം തോറുമാണ് ശമ്പളം നല്‍കുന്നത്.ഭിക്ഷാടനം നടത്തുന്നതിനിടയില്‍ കിട്ടിയ തുകയില്‍ നിന്നും മോഷ്ട്ടിക്കാണോ കണക്കു തെറ്റിച്ച് പൈസ സ്വന്തമായി എടുക്കാനോ പറ്റുകയില്ല കാരണം ഇവരെ വീക്ഷിച്ചുകൊണ്ട്‌ ആള്‍ സമീപത്തു തന്നെ കാണും.

 

Comments

comments