Breaking News

നവംബര്‍ നാല് മുതൽ കിച്ചടി ദേശീയ ഭക്ഷണം

കേന്ദ്ര മന്ത്രി ഹര്‍സിമ്രാത് കൗര്‍ ബാദലാണ് കിച്ചടിയ്ക്ക് ദേശീയ ഭക്ഷണ പദവി ശുപാര്‍ശ ചെയ്തത്. മതത്തിനും ജാതിക്കും പ്രദേശത്തിനും അതീതമായി കിച്ചടി രാജ്യത്തെ എല്ലാവര്‍ക്കും പ്രിയങ്കരമാണെന്ന് ഹര്‍സിമ്രാത്

kichadi1

ദക്ഷിണേഷ്യന്‍ വിഭവമായ കിച്ചടിയെ ദേശീയ ഭക്ഷണ ലിസ്റ്റിലേക്ക് തെരഞ്ഞെടുത്തു. നവംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ ഡല്‍ഹി ഇന്ത്യാ ഗേറ്റിനടുത്ത് ഹെക്‌സാഗന്‍ പാര്‍ക്കില്‍ നടക്കുന്ന ‘വേള്‍ഡ് ഫുഡ് ഇന്ത്യ’ എക്‌സിബിഷനില്‍ പ്രഖ്യാപനമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരിപാടിയുടെ രണ്ടാം ദിവസമായ നവംബര്‍ നാലിനാകും പ്രഖ്യാപനം.

രാജ്യത്തെ പ്രമുഖ പാചകവിദഗ്ധര്‍ തയ്യാറാക്കുന്ന 800 കിലോ തൂക്കം വരുന്ന കിച്ചടി എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കേന്ദ്ര മന്ത്രി ഹര്‍സിമ്രാത് കൗര്‍ ബാദലാണ് കിച്ചടിയ്ക്ക് ദേശീയ ഭക്ഷണ പദവി ശുപാര്‍ശ ചെയ്തത്. മതത്തിനും ജാതിക്കും പ്രദേശത്തിനും അതീതമായി കിച്ചടി രാജ്യത്തെ എല്ലാവര്‍ക്കും പ്രിയങ്കരമാണെന്ന് ഹര്‍സിമ്രാത് പറഞ്ഞതായി  റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Comments

comments