Breaking News

ബസ് കൊക്കയിലേക്ക് വീണ് 27 പേർ മരിച്ചു; 13 പേരുടെ നില ഗുരുതരം

accident

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേർ മരിച്ചു. 70 ഓളം പേർക്ക് പരിക്കേറ്റു.  പരിക്കേറ്റ  13 പേരുടെ നില ഗുരുതരമാണ്. ഇവരെ റാവൽപിണ്ടിയിലെ ആശുപത്രിയിലേക്ക് മാറ്റി.

bus accident

ബുധനാഴ്ച അർദ്ധരാത്രി കോഹത്തിൽ നിന്നും റായ്‌വിന്ദിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. ബസിൽ നൂറോളം യാത്രക്കാർ ഉണ്ടായിരുന്നു. കല്ലാർ കഹാർ ടൗണിന് സമീപമാണ് അപകടം നടന്നത്. റായ്‌വിന്ദിലെ പ്രാർത്ഥനാ  സമ്മേളനത്തിന് പോകുന്നവരാണ് ബസിലുണ്ടായിരുന്നത്.

 

Comments

comments

Reendex

Must see news