Smiley face
Published On: Sat, Nov 18th, 2017

വ്യാജരേഖ ചമച്ച് നികുതി വെട്ടിപ്പ്: അമലയ്ക്കും ഫഹദിനും ക്രൈംബ്രാഞ്ച് നോട്ടീസ് | Amala Paul and Fahad Fazil got Crime Branch notice

Share This
Tags

amala fahad

വ്യാജരേഖയുണ്ടാക്കി നികുതി വെട്ടിച്ചെന്ന പരാതിയില്‍ ചലച്ചിത്ര താരങ്ങളായ അമല പോളിനും ഫഹദ് ഫാസിലിനും കൈംബ്രാഞ്ച് നോട്ടിസ്.ഇരുവരും ഹാജരാകണമെന്ന് കാണിച്ചാണ് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരിക്കുന്നത്. ഇരുവരുടെയും വിശദീകരണം ലഭിച്ച ശേഷം കേസെടുക്കുമെന്നു ക്രൈംബ്രാഞ്ച് അധികൃതര്‍ വ്യക്തമാക്കി.അമല പോള്‍ തായ്‌ലന്‍ഡിലാണെന്ന മറുപടിയാണു ലഭിച്ചത്.

ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു ലഭിച്ച പരാതി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറിയിരുന്നു. പോണ്ടിച്ചേരിയില്‍ താമസിക്കുന്നതിന് താരങ്ങള്‍ വ്യാജ വാടക കരാര്‍, ഇന്‍ഷുറന്‍സ് പോളിസി എന്നിവ ഉണ്ടാക്കിയതായി ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

ക്രമക്കേടു സംബന്ധിച്ചു മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ടും വീഡിയോ ദൃശ്യങ്ങളും ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുണ്ട്.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.