ആരും തിരച്ചറിയാതെ പോകുന്ന കലാകാരന്മാരെ തേടി കണ്ടുപിടിച്ച് അവരുടെ കഴിവ് തെളിയിക്കാന്‍ ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടി കാണിക്കുന്ന ഉത്സാഹം തന്നെ ഒരു ഉത്സവമാണ്. മിമിക്രിയിലും നാടന്‍പാട്ടിലും അടക്കം നിരവധി കഥാരംഗത്ത് കഴിവ് തെളിയിച്ച നിരവധി പ്രതിഭകളെ പ്രോത്സാഹിപ്പിക്കാന്‍ ഈ പരിപാടി കാണിക്കുന്ന മനസ്സിനെ പ്രശംസീകാതിരിക്കാന് വയ്യാ. അത്തരത്തില്‍ ഫ്ളവേഴ്സ് അവതരിപ്പിച്ച ഒരു അന്ധഗായകന് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലയാണ്.
കാസർഗോഡ് സ്വദേശിയായ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഗോകുല്‍ രാജ്. സോഷ്യല്‍ മീഡിയയില്‍ ഗോകുലിന്റെ പരിപാടിക്ക് ഏറെ ആരാധകരുണ്ടെന്ന് കണ്ട് തന്നെയാണ് ഫ്ളവേഴ്സ് ഗോകുലിനെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്. പരിപാടിക്ക് ശേഷം ഗോകുലിന്റെ പ്രശസ്തി കേരളക്കരയാകെ വ്യാപിച്ചു. കലാഭവന്‍ മണിയുടെ പാട്ടുകള്‍ ഗോകുല്‍ ആലപിച്ചതിന് പ്രത്യേക ആകര്‍ഷണീയത ആയിരുന്നെന്ന് പരിപാടിയിലെ വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.
ഗോകുലിന്റെ പാട്ട് കേട്ട് ഗസ്റ്റ് സിറ്റില്‍ ഇരുന്ന ജയസൂര്യ ഓടി വന്ന്് ഗോകുലിനെ എടുത്ത് പോക്കി ഈലിംഗനം ചെയ്തു. ജയസൂര്യ ഗോകുലിന്റെ പാട്ട് കേട്ട് അടുത്ത ചിത്രത്തില്‍ പാടാന്‍ അവസരം കൊടുക്കാമെന്ന് വരെ വാഗ്ദാനം കൊടുത്തു. ഇത് കേട്ട ഗോകുല്‍ നന്ദി പറഞ്ഞ് ജയസൂര്യയ്ക്ക് വേണ്ടി മണിയുടെ രണ്ടുവരി പാടി.
പാട്ടിൽ മാത്രമല്ല വാദ്യോപകരണങ്ങളിലും ഗോകുലിന് പ്രാവീണ്യമുണ്ട്. നടനും ആര്.ജെയുമൊക്കെയായ മിഥുനാണ് ഈ പരിപാടിയുടെ അവതാരകന്.