Breaking News

ഫ്‌ളവേഴ്‌സ് ടി വി പരിചയപ്പെടുത്തിയ ഗോകുൽ സിനിമയിൽ പാടുന്നു ;വാക്കു പാലിച്ച് ജയസൂര്യ

കുട്ടികൾക്ക് നമ്മൾ നൽകുന്ന വാക്കുകൾ പാലിച്ചുകൊടുത്തില്ലെങ്കിൽ അവരുടെ മനസിൽ അത് ഒരു വേദനയായി കിടക്കും.എന്നാൽ അതിന് അവസരമുണ്ടാക്കാതെ ഒരു കുരുന്ന് മനസിന് നൽകിയ വാക്കു പാലിച്ചിരിക്കുകയാണ് ജയസൂര്യ.

gokul-flowers

ഫ്‌ളവേഴ്‌സ് ടി വി യുടെ കോമഡി ഷോ പരിപാടിയില്‍ പരിചയപ്പെട്ട ഗോകുല്‍ രാജ് എന്ന കൊച്ചുമിടുക്കന് തന്റെ സിനിമയില്‍ പാടാന്‍ അവസരമൊരുക്കിയിരിക്കുകയാണ് താരം.ഗോകുല്‍ രാജ് സിനിമയിൽ പാടാൻ പോകുന്ന വിവരം ജയസൂര്യ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

കാഴ്ച്ചയില്ലാത്ത കുട്ടിയുടെ കഴിവ് കണ്ട് വേദിയില്‍ വെച്ച് തന്നെ അവസരം നല്‍കാമെന്ന് ജയസൂര്യ പറഞ്ഞിരുന്നു.
നവാഗതനായ സാംജി ആന്റണി സംവിധാനം ചെയ്യുന്ന ഗബ്രി എന്ന ചിത്രത്തിലാണ് ഗോകുല്‍ രാജ് പാടുന്നത് .

ജയസൂര്യയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിൻറെ പൂർണ്ണ രൂപം

“രാജേഷ് ജോർജ്ജ് കുളങ്ങര” നിർമ്മിച്ച് നവാഗതനായ “സാംജി ആൻറണി ” സംവിധാനം ചെയ്യുന്ന, ഞാൻ നായകനായി എത്തുന്ന ” ഗബ്രി” എന്ന ചിത്രത്തിലേയ്ക്ക്, കോമഡി ഉത്സവത്തിൽ വെച്ച് ഞാൻ പരിചയപ്പെട്ട “ഗോകുൽ രാജ്” എന്ന കൊച്ചു മിടുക്കനേയും സിനിമ ലോകത്തേയ്ക്ക് എത്തിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ… ഗോകുലാണ് ചിത്രത്തിലെ ഒരു ഗാനം ആലപിയ്ക്കുന്നത്…👼👼👼

jaya soorya

Comments

comments