Smiley face
Published On: Wed, Nov 29th, 2017

മ്യാന്‍മര്‍ സന്ദർശനം: ഫ്രാന്‍സിസ് മാര്‍പാപ്പ ബുദ്ധ സന്യാസിമാരുമായി ചർച്ച നടത്തും | Pope Francis visit Myanmar Buddhist monks

Share This
Tags

റോഹിങ്ക്യൻ ജനതകൾക്ക് നേരെ മ്യാൻമാർ നടത്തിയ അക്രമണങ്ങൾ അവസാനിപ്പിച്ചതോടെ സമാധാന സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ മ്യാൻമറിൽ എത്തിയിരിക്കുകയാണ്.സന്ദർശനത്തിന്റെ ഭാഗമായി ഫ്രാന്‍സിസ് മാര്‍പാപ്പ രാജ്യത്തെ വിശ്വാസികള്‍ക്കായി കുര്‍ബാന അര്‍പ്പിച്ചു.

francis

യാങ്കൂണിലെ കയ്ക്കാസന്‍ മൈതാനത്ത് പ്രത്യേക വേദിയില്‍ അര്‍പ്പിച്ച കുര്‍ബാനയില്‍ ഒരുലക്ഷത്തിലധികം വിശ്വാസികളാണു പങ്കെടുത്തത്.മ്യാന്‍മറിലെ മെത്രാന്‍മാരുമായും കൂടിക്കാഴ്ച നടത്തുന്ന മാർപാപ്പ ബുദ്ധ സന്യാസികളുടെ പരമോന്നത കൗണ്‍സിലായ സംഘയുമായി മാര്‍പാപ്പ ഇന്നു ചര്‍ച്ച നടത്തും.

ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നേകാലിനാണു ബുദ്ധ സന്യാസികളുടെ പരമോന്നത കൗൺസിലായ സംഘത്തെ മാര്‍പാപ്പ അഭിസംബോധന ചെയ്യുന്നത്.മ്യാന്‍മറിലെ ഭൂരിപക്ഷസമുദായ നേതൃത്വവുമായി നടത്തുന്ന ആശയവിനിമയം എന്ന നിലയില്‍ ഈ സമ്മേളനം ഏറെ പ്രധാനപ്പെട്ടതാണ്.

നാലുദിവസം മ്യാന്‍മറില്‍ ചെലവഴിക്കുന്ന മാര്‍പാപ്പ ഡിസംബര്‍ ഒന്ന് , രണ്ട് തീയതികളില്‍ ബംഗ്ലദേശും സന്ദര്‍ശിക്കും.മ്യാന്‍മറില്‍ നിന്നു പാലായനം ചെയ്ത റോഹിങ്ക്യന്‍ മുസ്ലിങ്ങളുടെ വിഷയത്തില്‍ സാധാരണക്കാരുടെ വക്താവായ പോപ്പ് എന്താണ് പറയുകയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

എന്നാല്‍ മ്യാന്‍മറിലെ ജനസംഖ്യയുടെ 1% മാത്രമുള്ള കത്തോലിക്ക സമൂഹത്തിന് മാര്‍പ്പാപ്പ റോഹിങ്ക്യകളെ പരാമര്‍ശിക്കുന്നതിനോട് താല്‍പര്യമില്ല.ഈ മാസം 30ന് മ്യാന്‍മര്‍ പര്യടനം പൂര്‍ത്തിയാക്കി മാര്‍പാപ്പ ബംഗ്ലാദേശിലെത്തും.ഇന്ത്യയുടെ അയല്‍രാജ്യമായ മ്യാന്‍മറില്‍ യുവജനങ്ങള്‍ക്കായുള്ള സന്ദേശമാകും മാര്‍പാപ്പ നല്‍കുക. യുവതലമുറകള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകളും നടക്കും.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.