Breaking News

ഈ ബ്രായുടെ വില കേട്ട് ഞെട്ടണ്ട! 13 കോടി വിലയുള്ള അത്ഭുത‘ബ്രാ’

കേട്ടാല്‍ ആരും അന്തം വിട്ട് വാ പൊളിക്കും. കോടികള്‍ വില വരുന്ന അടിവസ്ത്രമോ ? എന്നാല്‍ സംഗതി സത്യമാണ്. ലോകത്തെ പ്രശസ്ത അടിവസ്ത്ര നിര്‍മാതാക്കളായ വിക്ടോറിയാസ് സീക്രട്ടിന്റെ വാര്‍ഷിക പ്രദര്‍ശനത്തിലെ മുഖ്യ ആകര്‍ഷകം പതിമൂന്ന് കോടി വില വരുന്ന ബ്രാ ആയിരുന്നു. ചൈനയിലെ ഷംഗായില്‍ വച്ചു നടന്ന ഷോയില്‍ ഏവരെയും ആകര്‍ഷിച്ചതും ഈ കോടികളുടെ ബ്രാ തന്നെയായിരുന്നു. ഇരുപത്തിയേഴുകാരിയായ ബ്രസീലിയന്‍ മോഡല്‍ ലയസ് റിബെയ്‌റോ ആയിരുന്നു പതിമൂന്നു കോടിയുടെ ഈ ഫാന്റസി ബ്രാ ധരിച്ച് ഞെട്ടിച്ചത്.

fant-bra

സ്വര്‍ണ നിറത്തിലുള്ള ചിറകുകള്‍ ധരിച്ച് ഫാന്റസ് ബ്രായണിഞ്ഞ് ത്രസിപ്പിക്കുന്ന ലുക്കിലാണ് ലിയാ റാംപിലേക്കെത്തിയത്. ബ്രായ്ക്കു ചേരുന്ന ഗോള്‍ഡന്‍ പാന്റീസും തൈ ഹൈ ബ്രയന്‍ അറ്റ്വുഡ് ഗ്ലേഡിയേറ്റര്‍ ഹീല്‍സും ലിയയെ മനോഹരിയാക്കി. 600 കാരറ്റ് തൂക്കമുള്ള ഫാന്റസി ബ്രാ 18 കാരറ്റ് സ്വര്‍ണവും ഡയമണ്ടും ഇന്ദ്രനീലക്കല്ലുകളും പുഷ്യരാഗവുമെല്ലാം പതിച്ചതാണ്. മൗവാവാഡ് എന്ന ഡിസൈനിങ് കമ്പനിയാണ് ഈ ബ്രായ്ക്കു പിന്നില്‍. 350ഓളം മണിക്കൂറെടുത്ത് 60000ത്തോളം അമൂല്യമായ കല്ലുകള്‍ പതിപ്പിച്ചാണ് ബ്രാ തയാറാക്കിയത്.

ലോകത്തെ ഏറ്റവും വിലയേറിയ അണ്ടര്‍ഗാര്‍മെന്റ്‌സിന് ഖ്യാതി നേടിയ ഫാന്റസി ബ്രാ വിക്ടോറിയ സീക്രട്ട് അവതരിപ്പിച്ചത് 2000ലാണ്, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയ റെഡ്‌ഹോട്ട് ഫാന്റസി ബ്രാ. ഒന്നരക്കോടി ഡോളര്‍ വിലവരുന്ന ഈ ഫാന്റസി ബ്രാ അണിയാന്‍ ഭാഗ്യം ലഭിച്ചത് ബ്രസീലിയന്‍ മോഡലായ ഗിസ്ലി ബുണ്‍ഡ്‌ചെനാണ്.

fan-bra2

ബ്രസീല്‍ മോഡലുകളായ അഡ്രിയാന ലിമ, അലെസാന്‍ഡ് അംബ്രോസിയോ അമേരിക്കന്‍ മോഡലുകളായ ബെല്ല ഹാഡിഡ്, കാര്‍ലീ ക്ലോസ് തുടങ്ങിയ പ്രശസ്തരാണ് വിക്ടോറിയാ സീക്രട്ട് ഫാഷന്‍ ഷോയില്‍ കണ്ണഞ്ചിപ്പിക്കുന്ന അടിവസ്ത്രങ്ങളുമായി ചുവടുവച്ചത്.

fan-bra3

fan-bra4

Comments

comments