Breaking News

ഇവിടെ ചില മാധ്യമങ്ങൾക്ക് വേണ്ടത് ഉമ്മൻ ചാണ്ടി മോഡൽ ചെപ്പടിവിദ്യ: ഹരീഷ് വാസുദേവൻ

പിണറായി നിർവഹിച്ചത് ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ എന്ന നിലയിൽ സ്തുത്യർഹമായ പ്രവർത്തനം ; ഇവിടെ ചില മാധ്യമങ്ങൾക്ക് വേണ്ടത് ഉമ്മൻ ചാണ്ടി മോഡൽ ചെപ്പടിവിദ്യ- ഹരീഷ് വാസുദേവൻ

harish-vasudevan-19-1474285189

ഓഖി ചുഴലിക്കാറ്റ് സൃഷ്ടിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനങ്ങളെ പ്രശംസിച്ച് അഡ്വ. ഹരീഷ് വാസുദേവൻ രംഗത്ത്

മുഖ്യമന്ത്രി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാനാണ്. വീടുകൾ കയറി ആളുകളെ നേരിൽ കണ്ടു വൈകാരികമായി ആശ്വസിപ്പിച്ച് ഫോട്ടോ പത്രത്തിൽ ഒന്നാം പേജിൽ വരുത്തുന്ന ഉമ്മൻചാണ്ടി മോഡൽ ഉത്തരവാദിത്തമല്ല, ഓഫീസിൽ ഇരുന്ന് സ്ഥിതിഗതികൾ സമയാസമയം നിയന്ത്രിക്കുന്ന ഒരു ഓപ്പറേഷൻ ഹെഡിന്റെ പണിയാണ് മുഖ്യമന്ത്രി നടത്തേണ്ടത്. അത് നല്ലൊരു രാഷ്ട്രീയമാറ്റമാണ്. അഭിനന്ദനങ്ങൾ.

പക്ഷെ മനോരമയും മാതൃഭൂമിയുമാണ് സത്യത്തിൽ കേരളം ഭരിക്കുന്നത്. ഉമ്മൻചാണ്ടി മോഡൽ വൈകാരിക ഷോ ആണ് അവർക്ക് വേണ്ടത്.

“രാത്രിയിലും കണ്ണിമ ചിമ്മാതെ മുഖ്യമന്ത്രി”

“ഉറക്കം ഇല്ലാത്തതിനാൽ പ്രഷർ കൂടി പ്രഷറിന്റെ ഗുളിക കഴിക്കാൻ മുഖ്യമന്ത്രിയെ നിർബന്ധിക്കുന്ന ഭാര്യ കമല”

“മണലിൽ പൂണ്ട ആംബുലൻസ് തള്ളാൻ ആവേശമായി മുഖ്യമന്ത്രിയും”

എന്നിങ്ങനെ അവർക്ക് വേണ്ടതു പോലുള്ള ‘ദുരന്ത വാർത്ത’കളും ഉണ്ടാക്കണം. ഇല്ലെങ്കിൽ മുഖ്യമന്ത്രി അനുഭവിക്കും.

Comments

comments