Smiley face
Published On: Sun, Dec 10th, 2017

നേപ്പാളിൽ വീണ്ടും വസന്തത്തിന്റെ ഇടിമുഴക്കം | Alliance of Communist parties leading Nepal election results

Share This
Tags

കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് ഇപ്പോഴും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യയുടെ അയല്‍ രാജ്യമായ നേപ്പാളിലെ പാര്‍ലമെന്റ് പ്രവിശ്യാസഭകളിലേക്ക് നടന്ന തിരെഞ്ഞെടുപ്പ് ഫലം.നേപ്പാളില്‍ കമ്യൂണിസ്റ്റുകള്‍ നേടിയ വലിയ മുന്നേറ്റം ലോകത്തെ പൊരുതുന്ന വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക് ആവേശമാകുകയാണ്.

nepal

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യുണൈറ്റഡ് മാര്‍ക്‌സിസ്റ്റ് ,കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ ( മാവോയിസ്റ്റ് സെന്റര്‍) എന്നീ കക്ഷികള്‍ ചേര്‍ന്നുള്ള സഖ്യമാണ് മുന്നില്‍ രണ്ടു ഭൂരിപക്ഷം നേടി തകര്‍പ്പന്‍ വിജയം നേടിയത്.
ഭരണകക്ഷിയായ നേപ്പാളി കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും ദയനീയമായ പരാജയമാണ് ഏറ്റുവാങ്ങിയത്.

ദേശീയ പാര്‍ലമെന്റിലേക്ക് നേരിട്ട് തിരഞ്ഞെടുപ്പ് നടന്ന 165 സീറ്റില്‍ ബഹുഭൂരിപക്ഷവും നേടിയത് കമ്യൂണിസ്റ്റ് സഖ്യമാണ്.യുഎംഎല്‍ നേതാവും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ കെ പി ശര്‍മ ഓലി, മുന്‍ പ്രധാനമന്ത്രിയും യുഎംഎല്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന മാധവ്കുമാര്‍ നേപ്പാള്‍, മാവോയിസ്റ്റ് സെന്റര്‍ ചെയര്‍മാന്‍ പ്രചണ്ഡ എന്നിവരെല്ലാം വന്‍ ഭൂരിപക്ഷം നേടിയിട്ടുണ്ട്.

ആനുപാതിക പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന 110 സീറ്റിലും കമ്യൂണിസ്റ്റ് പാര്‍ടി സഖ്യത്തിനായിരിക്കും മുന്‍തൂക്കം. ഏഴ് പ്രവിശ്യാസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും കമ്യൂണിസ്റ്റ് സഖ്യം വന്‍ മുന്നേറ്റമാണ് നടത്തിയത്.

ഇടതുസഖ്യകക്ഷി സ്ഥാനാര്‍ത്ഥികളായ കൃഷ്ണകുമാര്‍ റായ്, ജീവന്‍ റാം ഭണ്ഡാരി, കൃഷ്ണഗോപാല്‍ ശ്രേഷ്ഠ എന്നിവര്‍ യഥാക്രമം കാഠ്മണ്ഡു 3, കാഠ്മണ്ഡു 8, കാഠ്മണ്ഡു 9 മണ്ഡലങ്ങളില്‍ നേപ്പാള്‍ കോണ്‍ഗ്രസ്സ്
സ്ഥാനാര്‍ഥികളെ തോല്‍പ്പിച്ചു.നിലവിലെ വാര്‍ത്താവിനിമയമന്ത്രി ശേഖര്‍ കൊയ്രാളയ്ക്ക് മൊറാങ് 6 മണ്ഡലത്തില്‍ സിപിഎന്‍യുഎംഎല്ലിനോട് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.

നവംബര്‍ 26നും ഡിസംബര്‍ ഏഴിനുമായി രണ്ടുഘട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് യുഎംഎല്ലും മാവോയിസ്റ്റ് സെന്ററും കൈകോര്‍ത്തത്. തെരഞ്ഞെടുപ്പിനുശേഷം ഒറ്റപാര്‍ടിയാകുമെന്ന് ഇരു കമ്യൂണിസ്റ്റ് പാര്‍ടികളും പ്രഖ്യാപിച്ചിട്ടുണ്ട്.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.