പുതുവത്സരത്തോട് അനുബന്ധിച്ച് ബംഗളൂരു നഗരത്തെ ആവേശത്തിലാഴ്ത്താന്‍ സണ്ണിലിയോണ്‍ പങ്കെടുക്കുന്ന ഡിജെ പെര്‍ഫോമന്‍സും ലൈവ് ഷോയും ന്യൂയര്‍ പാര്‍ട്ടിയുടെ നിറം കൂട്ടുകയാണ്. ഡിസംബര്‍ 31നാണ് സണ്ണിലിയോണിന്റെ ഷോ നടക്കാനിരിക്കുന്നത്. ന്യൂയറിനൊട് അനുബന്ധിച്ച് കൊച്ചിയിലും വലിയ രീതിയിലുളള പാര്‍ട്ടികള്‍ക്കാണ് അരങ്ങൊരുങ്ങുന്നത്. 2017 വിട പറയുമ്പോള്‍ 2018നെ ഇരുകൈനീട്ടീ സ്വീകരിക്കാന്‍ നഗരങ്ങളിലെ ഹോട്ടലുകളിലും ബീച്ചുകളിലും വലിയ രീതിയിലുളള ആഘോഷ പരിപാടികളാണ് നടക്കാറുളളത്. ഗോവയിലും വലിയ രീതിയിലുളള ന്യൂയര്‍ പാര്‍ട്ടികളാണ് ഒരുങ്ങുന്നത്.
2017 വിടപറയാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പല പ്രമുഖ നഗരങ്ങളിലെയും ആഘോഷ പരിപാടികളുടെ ലിസ്റ്റുകള്‍ പുറത്തുവിട്ടെങ്കിലും എല്ലാവരും ഉറ്റുനോക്കുന്നത് കൊച്ചിയിലെ ന്യൂയര്‍ പാര്‍ട്ടികള്‍ തന്നെയാണ്. സണ്ണിലിയോണ്‍ ബംഗളൂരുവില്‍ എത്തുമ്പോള്‍ കൊച്ചിയില്‍ സണ്ണിക്കൊപ്പം നില്ക്കുന്ന ആരെയെങ്കിലും കൊച്ചി കളത്തിലിറക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രാജ്യത്തെ വലിയ നഗരങ്ങള്‍ ന്യൂയര്‍ ആഘോഷം പൊടിപൊടിക്കാനുളള ഒരുക്കത്തിലാണ്.
അതേസമയം ബോളിവുഡ് താരം സണ്ണി ലിയോണിനെതിരെ ബംഗളൂരുവില്‍ പ്രതിഷേധ പ്രകടനം. ബംഗളൂരുവില്‍ പുതുവത്സരദിവസം നടത്താനിരിക്കുന്ന ഡിജെ പെര്‍ഫോമന്‍സിനും ലൈവ് ഷോയ്ക്കും എതിരെയാണ് കന്നഡ സംഘടനയുടെ പ്രതിഷേധം. ഡിസംബര്‍ 31 നാണ് സണ്ണി ലിയോണിന്റെ ഷോ ക്രമീകരിച്ചിരിക്കുന്നത്,,
ബംഗളൂരു നഗരത്തിന്റെ സംസ്ക്കാരത്തിന് സണ്ണി ലിയോണിന്റെ വരവ് കോട്ടം തട്ടുമെന്നാണ് കന്നഡ സംഘടന പറയുന്നത്. ഡിസംബര്‍ ഏഴിനായിരുന്നു ബംഗളൂരുവില്‍ പ്രതിഷേധ പ്രകടനം നടന്നത്.കര്‍ണാടക രക്ഷണാ വേദികെ എന്ന സംഘടന പ്രതിഷേധ പ്രകടനത്തിനൊപ്പം സണ്ണി ലിയോണിയുടെ കോലം കത്തിക്കുകയും ചെയ്തു. ബംഗളൂരുവിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഒരു പരസ്യ ഏജന്‍സിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സൗത്ത് ഇന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയിലേക്കും സണ്ണി ലിയോണ്‍ എത്തുകയാണ്. അവരുടെ ആദ്യ തെലുങ്കു ചിത്രം സൈന്‍ ചെയ്ത് കഴിഞ്ഞു. ബോളിവുഡില്‍നിന്ന് ദക്ഷിണേന്ത്യന്‍ സിനിമയിലേക്കും സണ്ണി തന്റെ സാന്നിദ്ധ്യം വ്യാപിപ്പിച്ചുകൊണ്ടിരിക്കുമ്പോള് അവരുടെ ഭൂതകാലത്തിന്റെ പേരില്‍ ഇപ്പോഴും വേട്ടയാടുന്നത് അനീതിയാണെന്നാണ് മറുപക്ഷം വാദിക്കുന്നത്. സണ്ണി ലിയോണ്‍ ഇപ്പോള്‍ ഒരു പോണ് നായികയല്ലെന്ന കാര്യം പ്രതിഷേധക്കാര്‍ മറക്കുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.