Breaking News

കാസര്‍ഗോഡ് റിട്ട. അധ്യാപികയെ മോഷ്ടാക്കള്‍ കെട്ടിയിട്ട് കഴുത്തറുത്ത് കൊലപ്പെടുത്തി

crime

കാസർകോട് ചീമേനിയിലാണ് നാടിനെ നടുക്കിയ ഈ കൊലപാതകം നടന്നത്. റിട്ട. അധ്യാപികയെ മോഷ്ടാക്കള്‍ അതിദാരുണമായി കഴുത്തറുത്തു കൊല്ലുകയായിരുന്നു.റിട്ട. അധ്യാപിക ജാനകി (65) ആണ് കൊല്ലപ്പെട്ടത്.

ഇവരുടെ ഭര്‍ത്താവിന് ഗുരുതരമായി പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ ഇവരെ കെട്ടിയിട്ട് കഴുത്തറുക്കുകയായിരുന്നു.ജാനകി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

ഭര്‍ത്താവും അദ്ധ്യാപകനുമായ കളേത്തര കൃഷ്ണന് ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. മൂന്നംഗ മോഷണ സംഘം രാത്രി 9.30ഓടെയാണ് വീടിനുള്ളിൽ പ്രവേശിച്ചത്. ദമ്പതികള ആക്രമിച്ച് ജാനകി അണിഞ്ഞിരുന്ന മാല, വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ, 50,000 രൂപ എന്നിവയും കവർന്നു.

Comments

comments