Breaking News

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ നല്‍കുന്ന ശിപാര്‍ശകളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയതാണ് ബില്ല്. ആഭ്യന്തര, ധന, നിയമ, വിദേശകാര്യ മന്ത്രാലയങ്ങള്‍ യോജിച്ചാണ് ബില്ലിന്റെ കരട് രൂപപ്പെടുത്തിയത്. മുസ്ലീം വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഓണ്‍ മാരേജ് എന്ന പേരിലാണ് ബില്ല് രൂപീകരിച്ചിരിക്കുന്നത്.

muthalakh

ഒറ്റയടിക്ക് മുത്തലാഖ് ചൊല്ലുന്നത് നിയമവിരുദ്ധമാണെന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീം കോടതി വിധിച്ചിരുന്നു. ഇത് സംബന്ധിച്ച് ആറ് മാസത്തിനകം നിയമനിര്‍മ്മാണം നടത്തണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ബില്ലിന് രൂപം നല്‍കിയത്. ശീതകാല സമ്മേളനത്തില്‍ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

വാട്‌സ്ആപ്പിലൂടെയും സ്‌കൈപ് വഴിയും കത്ത് മുഖേനയുമെല്ലാം മുത്തലാഖ് ചൊല്ലുന്നത് വ്യാപകമായതോടെയാണ് മുത്തലാഖിനെതിരെ മുസ്ലീം സ്ത്രീകളില്‍ നിന്ന് തന്നെ പരാതി വ്യാപകമായത്. ഇതേതുടര്‍ന്ന് അവര്‍ തന്നെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

Comments

comments