Breaking News

വൈരുദ്ധ്യാധിഷ്ഠിത ജ്യോതിശാസ്ത്രം, പക്ഷി ശാസ്ത്രം, ഗൗളി ശാസ്ത്രം എന്തൊക്ക ഇനി കാണേണ്ടി വരുമോ… ആവോ?

രണ്ടു വർഷമായി ശ്രീകൃഷ്ണ ജയന്തിയും അയ്യപ്പന് വിരി വെക്കലും കഴിഞ്ഞു ഇത്തവണ കാക്കിനട കോൺഗ്രസ് സമ്മേളനത്തിലെ ബ്രാഹ്മണ അബ്രാഹ്മണ ഭോജനശാലയെ അനുസ്മരിക്കും വിധം അയ്യപ്പന്മാരായ പ്രതിനിധികൾക്ക് പ്രത്യേക ഭക്ഷണവും അയ്യപ്പന്മാരല്ലാത്ത സാധാരണ പ്രതിനിധികൾക്ക് ജനകീയ ജനാധിപത്യ വിപ്ലവ പ്രവർത്തനത്തിന് സഖാവ് അയ്യപ്പൻറെ അനുഗ്രഹാശിസുകൾ ലഭിക്കാനായി പ്രത്യേക അരവണ ടിന്നുകൾ എത്തിച്ചു വിതരണം ചെയ്തതും വർത്തയായതിനു തൊട്ടു പിന്നാലെ ഇതാ വൈരുദ്ധ്യാധിഷ്ഠിത ജ്യോതി ശാസ്ത്രവും ചർച്ചയാകുന്നു.

cpm

ഭാരതീയ ജ്യോതിശ്ശാസ്ത്ര പരിഷത്തിന്റെ വാർഷികം ഉദ്ഘാടനം ചെയ്യുന്നതാരാണെന്നറിയാമോ കമ്മ്യൂണിസ്റ്റുകാരനും, കോഴിക്കോട് മേയറുമായ (ആരാധ്യൻ) തോട്ടത്തിൽ രവീന്ദ്രനാണ്. ജ്യോതിഷം സമൂഹത്തിനു ദോഷം ചെയ്യുന്ന ഒരു അന്ധവിശ്വാസമാണ് എന്ന് തുറന്നു പറയുന്ന ആളുകളാണ്കമ്മ്യൂണിസ്റ്റുകാർ. അവർ അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയില്ല. എന്നാൽ ഇവിടെ മാർക്സിനെ ബ്രാക്കറ്റിൽ ഇട്ടിട്ടുള്ള ഒരു പാർട്ടിയുടെ മേയർ ഇപ്പോൾ അന്ധവിശ്വാസം കച്ചവടം ചെയുന്ന ജ്യോൽസ്യന്മാരുടെ വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്യാൻ പോകുന്നു.

tk raveendranath

ഇത് സംബന്ധിച്ച് ടി.കെ .രവീന്ദ്രനാഥിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ

അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന
കമ്മ്യൂണിസ്റ്റുകാരൻ
———————————————————-

ഭാരതീയ ജ്യോതിശ്ശാസ്ത്ര പരിഷത്തിന്റെ വാർഷികം ഉദ്ഘാടനം ചെയ്യുന്നതാരാണെന്നറിയാമോ? കമ്മ്യൂണിസ്റ്റുകാരനും, കോഴിക്കോട് മേയറുമായ (ആരാധ്യൻ) തോട്ടത്തിൽ രവീന്ദ്രനാണ്. ഇദ്ദേഹം ഒരു കമ്മ്യൂണിസ്റ്റു കാരൻ തന്നെയാണോ? അല്ലെന്നു വേണം പറയാൻ. ജ്യോതിഷം സമൂഹത്തിനുദോഷം ചെയ്യുന്ന ഒരു അന്ധവിശ്വാസമാണ് എന്ന് തുറന്നു പറയുന്ന ആളുകളാണ് കമ്മ്യൂണിസ്റ്റുകാർ. അവർ അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയില്ല. എന്നാൽ മേയർ എന്താണ് ചെയ്തത്? അന്ധവിശ്വാസം കച്ചവടം ചെയുന്ന ജ്യോൽസ്യന്മാരുടെ വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്യാൻ പോകുന്നു. ഇത് അന്ധവിശ്വാസ പ്രോത്സാഹന മല്ലേ ? ആണ് എന്ന് ഉത്തരം പറയാൻ രണ്ടു വട്ടം ആലോചിക്കേണ്ടതില്ല.

ഒരു പക്ഷെ ജ്യോതിശാസ്ത്രം എന്ന് കേട്ടപ്പോൾ അത് റോക്കറ്റൊക്കെ വിടുന്ന ശാസ്ത്രമാണ് എന്ന് മേയർ തെറ്റിദ്ധരിച്ചതാവുമോ?ഹേയ്. മേയർ വിവരമില്ലാത്ത ആളൊന്നുമല്ലല്ലോ!

പിൻ കുറിപ്പ്

കവിടി നിരത്തുന്ന ശാസ്ത്രം ജ്യോത്സ്യം.ജ്യോതിഷം എന്നും പറയും. എന്നാൽ ഒരു കാലത്ത് ജ്യോതിഷവും ജ്യോതിശാസ്ത്രവും കൂടിക്കലർന്നു കിടന്നു. ഫലഭാഗ ജ്യോതിഷവും, ഖഗോളശാസ്ത്രവും ഒരേ ആളുകൾ തന്നെ കൈകാര്യം ചെയ്തു. അതിൽപ്പെട്ട ഒരാളായിരുന്നു വരാഹമിഹിരൻ.അതുകൊണ്ടുതന്നെ നെല്ലും പതിരും തിരിച്ചറിയാത്ത ഒരു സമൂഹമായിരുന്നു ആദ്യകാലത്തുണ്ടായിരുന്നത്. എന്നാൽ സയൻസിന്റെ വളർച്ചയോടുകൂടി ജ്യോതിഷം എന്നാൽ പ്രവചനം പറയുന്ന astrology എന്ന ഏർപ്പാടായും ജ്യോതിശാസ്ത്രം astronomy എന്ന സയൻസായും വ്യവച്ഛേദിക്ക പ്പെട്ടു. തങ്ങളും കൈകാര്യം ചെയ്യുന്നത് സയൻസായ ജ്യോതിശാസ്ത്രമാണ് എന്ന് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ജ്യോൽസ്യന്മാരുടെ തറവേലയാണ് അവന്മാരുടെ ജ്യോതിശാസ്ത്രപ്രയോഗം

tk

Comments

comments