Smiley face
Published On: Thu, Dec 21st, 2017

2ജി സ്‌പെക്ട്രം വിധി : എല്ലാ പ്രതികളെയും വെറുതേ വിട്ടു; പ്രോസിക്യൂഷന് വൻ പരാജയം | 2G Spectrum Scam case convicted all the victims were abandoned

Share This
Tags

യുപിഎ സര്‍ക്കാരിനെ വിവാദത്തിലാഴ്ത്തിയ 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ സിബിഐ പ്രത്യേക കോടതി എല്ലാ പ്രതികളെയും വെറുതേ വിട്ടു.മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് സ്‌പെക്ട്രം അനുവദിച്ചതില്‍ ഒരുലക്ഷത്തിലധികം കോടിയുടെ അഴിമതി നടന്നെന്ന സി എ ജി വിനോദ് റായിയുടെ റിപ്പോര്‍ട്ടാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

kanimozhi-and-a-raja

ഒമ്പത് ടെലികോം കമ്പനികള്‍ക്ക് 2ജി സ്‌പെക്ട്രം ക്രമവിരുദ്ധമായി നല്‍കിയതു വഴി സര്‍ക്കാരിന് ലക്ഷം കോടിരൂപയുടെ നഷ്ടം വന്നെന്ന് സി എ ജി കണ്ടെത്തിയിരുന്നു.സ്‌പെക്ട്രത്തിന്റെ മൂല്യം നിര്‍ണയിക്കാന്‍ വിപണി അധിഷ്ഠിത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് പകരം ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ് രീതി സ്വീകരിച്ചെന്നും ഇതാണ് നഷ്ടത്തിനിടയാക്കിയതെന്നുമാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്.

മുന്‍ ടെലികോം മന്ത്രിയും ഡി.എം.കെ നേതാവുമായ എ. രാജ, കരുണാനിധിയുടെ മകളും രാജ്യസഭ എം.പിയുമായ കനിമൊഴി, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബറുവ, ബോളിവുഡ് നിര്‍മ്മാതാവ് കരീം മൊറാനി, വ്യവസായി ഷാഹിദ് ബല്‍വ, അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍ ഗൗതം ഡോഷി തുടങ്ങിയവരാണ് സി.ബി.ഐയുടെ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്‌.ആറു കൊല്ലത്തെ വിചാരണക്കു ശേഷമാണ് കേസില്‍ ഇന്ന് വിധി വന്നത്‌.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.