Breaking News

ഭാര്യയ്ക്ക് അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞെന്ന സംശയം; പിതാവ് രണ്ടു വയസ്സുകാരിയെ മർദ്ദിച്ച് കൊലപ്പെടുത്തി

ഭാര്യയ്ക്ക് അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞെന്ന സംശയത്തെ തുടര്‍ന്ന് മയക്കുമരുന്നിനടിമയായ പിതാവ് രണ്ടു വയസ്സുകാരിയെ മര്‍ദിച്ച്‌ കൊലപ്പെടുത്തി. ചണ്ഡിഗഡിലെ ദേലോണ്‍ മേഖലയിലാണ് സംഭവം.

baby-759

കൊലപാതകത്തെ തുടര്‍ന്ന് പിതാവ് സിക്കന്ദര്‍ സിങിനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ ഭാര്യ ജസ് ബീര്‍ കൗറിന് അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയാണ് ഹര്‍ജിത് കൗര്‍ എന്നും അതുകൊണ്ടാണ് താന്‍ കുഞ്ഞിനെ കൊന്നുകളഞ്ഞതെന്നും പ്രതി പോലീസിന് മൊഴി നല്‍കി.

ഈ കുട്ടി ജനിച്ചതിനു പിന്നാലെ ഇയാള്‍ ഭാര്യയെ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് ഭാര്യ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചു വന്നിരുന്നത്. ഭാര്യയുമായി പിരിഞ്ഞു കഴിഞ്ഞ ഇയാള്‍ ഭാര്യയുടെ സഹോദരി ജസ്വീന്ദറിനും രണ്ടു മക്കള്‍ക്കുമൊപ്പമായിരുന്നു താമസിച്ചു വന്നത്.

സഹോദരി ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു. ഇവരുടെ ഒപ്പമായിരുന്നു രണ്ടു വയസ്സുകാരിയായ കുഞ്ഞും. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ജസ്വീന്ദര്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് കുഞ്ഞിനെ കഴുത്തുഞ്ഞെരിച്ച്‌ കൊലപ്പെടുത്തിയത്.

ജസ്വീന്ദര്‍ ഇല്ലെന്ന് ബോധ്യപ്പെട്ടതോടെ അവരുടെ രണ്ട് മക്കളെയും സിനിമ കാണാന്‍ അയച്ച ശേഷം കുഞ്ഞിനെ മര്‍ദിക്കുകയും കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു. എന്നാല്‍, ശനിയാഴ്ചയാണ് കുട്ടി കൊല്ലപ്പെട്ട വിവരം പുറംലോകം അറിയുന്നത്.

സിനിമ കഴിഞ്ഞെത്തിയ കുട്ടികള്‍ കുഞ്ഞ് മരിച്ച്‌ കിടക്കുന്നത് കണ്ട് ബഹളം വെക്കുകയായിരുന്നു. ബഹളം കേട്ട് ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും സിക്കന്ദര്‍ മുങ്ങിയിരുന്നു. തുടര്‍ന്ന് ദെഹ് ലോണ്‍ പോലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

Comments

comments