Smiley face
Published On: Mon, Dec 25th, 2017

ആര്‍.എസ്.എസ് കാര്യാലയം കത്തിച്ചു ; ചൊവ്വാഴ്ച ബി ജെ പി ഹര്‍ത്താൽ

Share This
Tags

ഏറ്റുമാനൂരിലെ ആര്‍.എസ്.എസ് കാര്യാലയത്തിന് തീവച്ചതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംഘപരിവാര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.ചൊവ്വാഴ്ച രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി പരിധിയിലാണ് ഹര്‍ത്താല്‍.

harthal

കഴിഞ്ഞ ദിവസം ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഇവിടെ സംഘര്‍ഷമുണ്ടായിരുന്നു.ഇതേതുടര്‍ന്നാണ് ആര്‍.എസ്.എസ് കാര്യാലയത്തിന് നേരെ ആക്രമണം ഉണ്ടായത്.കാര്യാലയത്തിനുള്ളില്‍ നിന്ന് തീ ഉയരുന്നത് കണ്ട സമീപവാസികളാണ് തീയണച്ചത്.സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പിയും-ആര്‍.എസ്.എസും
ആരോപിച്ചു.

അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റേതെന്നും, ആര്‍.എസ്.എസ് ക്യാംപ് ആരംഭിക്കുന്നതിന്റെ തലേ ദിവസം ഉണ്ടായ ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണെന്നും ബി.ജെ.പിയും-ആര്‍.എസ്.എസും കുറ്റപ്പെടുത്തി.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.