Smiley face
Published On: Tue, Dec 26th, 2017

മലപ്പുറം ചങ്ങരംകുളത്ത് തോണി മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു

Share This
Tags

മലപ്പുറം ചങ്ങരംകുളത്ത് ഞരണിപുഴയില്‍ തോണി മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. ഏഴു പേര്‍ കയറിയ ചെറുതോണിയാണ് പുഴമധ്യത്തില്‍ മറിഞ്ഞത്. ഏഴു പേര്‍ ഉണ്ടായിരുന്നവരില്‍ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു. ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇനിയും ഒരാളെ കണ്ടുകിട്ടാനുണ്ട്.

malappuram8

രക്ഷപ്പെട്ട ആശുപത്രിയില്‍ കഴിയുന്ന ആള്‍ പറഞ്ഞത് അനുസരിച്ചാണ് തോണിയില്‍ ഏഴു പേര്‍ ഉണ്ടായിരുന്നെന്നും ഒരാളെ കാണാനുണ്ടെന്നുമുള്ള വിവരം ലഭിച്ചത്. മരിച്ചവരില്‍ മൂന്നു കുട്ടികളും രണ്ടു മുതിര്‍ന്നവരുമാണുള്ളത്. ശരാശരി 15 വയസ്സ് മാത്രം പ്രായമുള്ള കുട്ടികളാണിത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ചങ്ങരംകുളത്തെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പാമ്പാടിക്കല്‍ വേലായുധന്‍ എന്നയാളാണ് രക്ഷപ്പെട്ടത്. ഇയാള്‍ക്കൊപ്പമാണ് കുട്ടികളും മുതിര്‍ന്നവരും തോണിയില്‍ യാത്ര ചെയ്തത്. തോണി മറിഞ്ഞത് അറിഞ്ഞ് പൊലീസ് എത്താന്‍ കാത്തുനില്‍ക്കാതെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കാണാതായ ഒരാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

ബണ്ട് പൊട്ടിയത് അറിഞ്ഞ് വെള്ളം കുത്തിയൊഴുകുന്നത് കാണാനാണ് സംഘം തോണിയില്‍ യാത്രയായത് എന്നാണ് വിവരം. തോണിയില്‍ ഉള്ളവരെല്ലാം ബന്ധുക്കളാണ് എന്നാണ് പ്രാഥമിക വിവരം.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.