Breaking News

ഓഖി ദുരിത ബാധിതരെ ആശ്വസവുമായി നടി മഞ്ജു വാര്യര്‍ പൂന്തുറയിൽ എത്തി

സംസ്ഥാനത്ത് സംഹാര താണ്ഡവമാടിയ ഓഖി ചുഴലിക്കാറ്റിന്റെ കെടുതി അനുഭവിക്കുന്നവരെ നടി മഞ്ജു വാര്യര്‍ സന്ദര്‍ശിച്ചു. തിരുവനന്തപുരത്തെ പൂന്തുറയിലാണ് മഞ്ജു സന്ദര്‍ശനം നടത്തിയത്. ദുരന്ത ബാധിതമേഖലയിലെ ഒന്‍പതോളം വീടുകള്‍ നടി സന്ദര്‍ശിച്ചു. ദുരന്തത്തില്‍ മരണമടഞ്ഞവരുടെ വീടുകളിലാണ് ആശ്വാസ വാക്കുകളുമായി താരം എത്തിയത്.

manju02

ദുരന്ത ബാധിതരുടെ ആകുലതകള്‍ കേട്ട താരം അവരെ ആശ്വസിപ്പിച്ചു. അവരുടെ ആവശ്യങ്ങള്‍ വേണ്ടപ്പെട്ട അധികൃതരെ അറിയിക്കുമെന്നും തന്നാലാവുന്ന സഹായം ചെയ്ത് തരുമെന്നും മഞ്ജു ഉറപ്പ് നല്‍കിയിട്ടുണ്ട്. മഞ്ജു ഇതാദ്യമായല്ല ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്. നേരത്തെ വീടില്ലാതെ റെയില്‍വേ സ്റ്റേഷനില്‍ അന്തിയുറങ്ങുന്ന ഒരു കുടുംബത്തിന്റെ വാര്‍ത്ത പുറത്തുവന്നപ്പോള്‍ അവര്‍ക്ക് വീടുവെച്ചു നല്‍കാന്‍ മുന്നോട്ടു വന്നത് മഞ്ജു വാര്യരായിരുന്നു.

ഓഖി ദുരന്തം നടന്ന് ഇത്ര ദിവസങ്ങള്‍ പിന്നിട്ടിട്ടും കേരളത്തിന്റെ സാംസ്‌ക്കാരിക രംഗത്ത്‌നിന്നും ആരും തന്നെ ദുരിതഭൂമി സന്ദര്‍ശിക്കാന്‍ എത്തിയിരുന്നില്ല. മഞ്ജുവാണ് ആദ്യമായി ദുരിത ബാധിതരെ തേടി എത്തുന്ന പ്രമുഖ. സര്‍ക്കാര്‍ പ്രതിനിധികളും പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള അധികാരികളും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഇവിടെ സന്ദര്‍ശനം നടത്തി മടങ്ങിയിരുന്നു.

Comments

comments