Breaking News

ഇതാ മായാ മോഹനനും രംഗത്ത്: ആണ്‍വേഷം കെട്ടി രമാദേവി വിവാഹം കഴിച്ചത് മൂന്ന് പെണ്‍കുട്ടികളെ

ആണ് പെണ്‍ വേഷം കെട്ടി ആടുന്ന കാഴ്ച നമ്മള്‍ കണ്ടിട്ടുള്ളതാണ്. അവൈഷൺമുഖിയിൽ കമൽഹാസന്റെയും
മായാമോഹിനിയിലെ ദിലീപിന്റെ പെണ്‍വേഷവും കണ്ട് അന്തം വിട്ടവരാണ് മലയാളികള്‍. പെണ്ണ് ആണ്‍വേഷം കെട്ടി വന്നാലും അത്രയക്കു അങ്ങു എറിക്കില്ല. എന്നാല്‍ ആ വിചാരത്തിനു വിരാമം കുറിക്കുന്നതാണ് പുതിയ സംഭവം.

rama-2

ആന്ധ്രക്കാരിയായ രമാദേവി എന്ന സ്ത്രീയാണ് കഥാനായിക. ആണ്‍വേഷം കെട്ടിയ വിവാഹ തട്ടിപ്പുകാരിയാണ് രമാദേവി. ഇവരുടെ തട്ടിപ്പിനിരയായതൊ മൂന്നു പാവം പെണ്‍കുട്ടികള്‍.തമിഴ്‌നാട്ടിലെ ഒരു നെയ്ത്ത് മില്ലില്‍ ജോലി ചെയ്യുകയാണ് രമാദേവി. എന്നും ആണായി നടക്കാനുള്ള രമാദേവിയുടെ കടുത്ത ആഗ്രഹമാണ് ഇവരെ ഇത്തരത്തില്‍ ഒരു കടുംകൈ ചെയ്യിപ്പിച്ചത്.

എപ്പോഴും ആണുങ്ങളെ പോലെ വസ്ത്രം ധരിക്കുകയും കൂടുതലും ആണ്‍ സുഹൃത്തുക്കളോട് ചങ്ങാത്തം കൂടുകയും ചെയ്യുന്ന ഇവര്‍ക്ക് വിവാഹ ആഗ്രഹം കലശലായതോടെ ഭീമഗുണ്ടം ഗ്രാമത്തിലെ പതിനേഴുകാരിയുമായി സൗഹൃദത്തിലായി. പുലിവെന്തുലയിലെ ഒരു മില്ലിലെ ജോലിക്കാരി ആയിരുന്നു ഈ പതിനേഴുകാരി. ചുരുങ്ങിയ സമയം കൊണ്ട് സൗഹൃദം പ്രേമത്തിലേക്ക് വഴിമാറുകയും രണ്ടു മാസം മുന്‍പ് ഇരുവരും വിവാഹിതരാവുകയും ചെയ്തു.

വിവാഹശേഷവും പതിനേഴുകാരി അറിഞ്ഞില്ല താന്‍ വിവാഹം ചെയ്തത് ആണ്‍വേഷം കെട്ടിയ പെണ്ണിനെയാണെന്ന്. എന്നാല്‍ പിന്നീട് കള്ളക്കളി വെളിച്ചത്തായി. തുടര്‍ന്ന് പതിനേഴുകാരിയുടെ മാതാപിതാക്കള്‍ വിവരം അറിഞ്ഞ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. അന്വേഷണത്തില്‍ മുന്‍പ് രണ്ട് തവണ രമാദേവി വിവാഹിതയായതായി കണ്ടെത്തി. 16ഉം 17 ഉം വയസുമുള്ള പെണ്‍കുട്ടികളെയാണ് നേരത്തെ രമ വിവാഹം ചെയ്തത്.

Comments

comments