Breaking News

ആര്യനാട് സ്വദേശിനിക്ക് പതിനേഴുകാരനുമായി പ്രണയം; വിവാഹമോചനം ആവശ്യപ്പെട്ടത് ആദ്യ രാത്രിയില്‍

ആദ്യ രാത്രിയില്‍ തന്നെ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി.ആര്യനാട് പറണ്ടോട് സ്വദേശിനിയായ യുവതിയും അരുവിക്കര സ്വദേശി യുവാവും തമ്മിലുള്ള വിവാഹത്തിനു ശേഷമാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.തന്നെക്കാള്‍ അഞ്ച് വയസ് ഇളയ കാമുകനൊപ്പം പോകണമെന്നാണ് യുവതി ആവശ്യപ്പെട്ടത്.

first-night

വിവാഹശേഷം മുറിയില്‍ കയറി കതകടച്ചതോടെ യുവതിയുടെ സ്വഭാവം മാറുകയായിരുന്നു.തൊട്ടാല്‍ ആത്മഹത്യ ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയ ശേഷം യുവതി നിലവിളിക്കാന്‍ തുടങ്ങി. തുടര്‍ന്ന് തന്നെക്കാള്‍ അഞ്ചു വയസ് കുറഞ്ഞ യുവാവുമായുള്ള പ്രണയം യുവതി വെളിപ്പെടുത്തുകയും ചെയ്തു.

ഇതോടെ വരനും ബന്ധുക്കളും പൊലീസിനെ വിളിച്ചു. വരനു നഷ്ടപരിഹാരം നല്‍കാമെന്ന ഉറപ്പില്‍ പ്രശ്‌നം അവസാനിപ്പിച്ചു.ഇതിനിടയില്‍ വിവാഹം കഴിക്കണം എന്ന യുവതിയുടെ അഭ്യര്‍ത്ഥന 17 കാരന്‍ നിരസിച്ചു.

എന്നാല്‍, കാമുകന്‍ പീഡിപ്പിച്ചതിനുള്ള തെളിവുകള്‍ യുവതി നിരത്തിയതോടെ 17കാരനു പ്രായപൂര്‍ത്തിയായതിനു ശേഷം വിവാഹം നടത്താമെന്ന ധാരണയില്‍ പ്രശ്‌നം അവസാനിപ്പിച്ചു.

Comments

comments