തനിക്ക് വേണ്ടി പ്രതികരിക്കാനോ പ്രതിരോധിക്കാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മമ്മൂട്ടി. കസബ വിവാദത്തിൽ നടി പാര്‍വതിക്ക് എതിരായ സൈബര്‍ ആക്രമണത്തില്‍ ഫാന്‍സുകാരെ തള്ളി മമ്മൂട്ടി തന്നെ രംഗത്ത്.
ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. സംഭവം നടന്ന ദിവസം തന്നെ പാര്‍വതി എസ്എംഎസിലൂടെ വിവാദം അറിയിച്ചിരുന്നുവെന്നും, ഉടനെ അവരെ ആശ്വസിപ്പിച്ചിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.
വിവാദത്തിന്റെ പുറകെ ഞാന്‍ പോകാറില്ല. നമ്മുക്ക് വേണ്ടത് അര്‍ത്ഥവത്തായ സംവാദങ്ങളാണ്. സ്വാതന്ത്രവും സഭ്യവുമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നമ്മളെല്ലാം നിലകൊള്ളേണ്ടത്.
എനിക്കു വേണ്ടി പ്രതികരിക്കാനോ എന്നെ പ്രതിരോധിക്കാനോ ഞാന്‍ ആരേയും ഇന്നേ വരെ ചുമതല പ്പെടുത്തിയിട്ടില്ലെന്നും, ആവിഷ്കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്യവും എന്നായിരുന്നു താരത്തിന്റെ പ്രതികരണം .