Breaking News

ദീപയുടെ അരുംകൊല ഉത്ത​രം കി​ട്ടാ​ത്ത ചോ​ദ്യ​ങ്ങ​ൾ

peroorkada

കൊല നടത്തിയത് അക്ഷയ് തനിച്ചോ?

 മൃ​ത​ദേ​ഹം ക​ത്തി​ച്ച​പ്പോൾ ദുർ​ഗ​ന്ധ​മു​ണ്ടാ​യി​ല്ലേ ?​

 വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഏ​താ​നും ലി​റ്റർ മ​ണ്ണെ​ണ്ണ​യു​പ​യോ​ഗി​ച്ച് മൃ​ത​ദേ​ഹം ക​ത്തി​ക്കാ​നാ​വു​മോ?

 പ്രൊഫഷണൽ സ്റ്റൈലിലെ കൊല അക്ഷയ് പരിശീലിച്ചതെങ്ങനെ?

 വി​റ​കും ഓ​ല​യും ച​വ​റു​മു​പ​യോ​ഗി​ച്ച് മൃ​ത​ദേ​ഹം ക​ത്തി​ച്ചെ​ന്ന​ത് ശ​രി​യാ​ണോ?

 23 മ​ണി​ക്കൂർ മൃ​ത​ദേ​ഹം ക​ത്തി​ച്ചി​ട്ടും തൊ​ട്ട​ടു​ത്തെ വീ​ട്ടു​കാർ പോ​ലും അ​റി​ഞ്ഞി​ല്ലേ?

 പ​തി​വാ​യി പ​ണ​മ​യ​യ്ക്കു​ന്ന പി​താ​വി​നോ​ട് ട്യൂ​ഷ​നു​ള്ള 18000​രൂപ അ​ക്ഷ​യ് ചോ​ദി​ച്ചി​ല്ലേ?

പട്ടാപ്പകൽ വീട്ടിനുള്ളിൽ അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുക.വീട്ടുപറമ്പിൽ പട്ടാപ്പകൽ മണ്ണെണ്ണയും കൊതുകും ചൂട്ടും മടലുമുപയോഗിച്ച് മൃതദേഹം കത്തിച്ചാമ്പലാക്കുക.ഒന്നും സംഭവിക്കാത്തപോലെ ഒരു ദിവസം മുഴുവൻ മാംസ ഗന്ധം മാറാത്ത വീട്ടിൽ കഴിയുക. സഹോദരിയോടും അച്ഛനോടും അമ്മയെ കാണാതായെന്നറിയിക്കുക. സ്വബോധത്തോടെ ആർക്കും ചെയ്യാനാകാത്ത ക്രൂര കൃത്യമാണ് ക്രിസ്മസ് പകൽ നഗരമദ്ധ്യത്തിൽ പേരൂർക്കട അമ്പലമുക്കിലുണ്ടായത്. പേരൂർക്കട അമ്പലമുക്ക് മണ്ണടി ലൈൻ ബി 11ൽ ദ്വാരകയിൽ ദീപ അശോകാണ് (45) സ്വന്തം മകന്റെ ക്രൂരതയിൽ പ്രാണൻ പിടഞ്ഞ് അരും കൊലയ്ക്കിരയായത്. സംഭവത്തിൽ തുടക്കം മുതൽ സംശയനിഴലിലായിരുന്ന മകനെ കസ്റ്റഡിയിലെടുത്ത് പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ ക്രൂരകൃത്യത്തിന്റെ ചുരുളഴിഞ്ഞു. നന്തൻകോട്ടെ വീട്ടിൽ ആസ്ട്രൽ പൊജക്ഷന്റെ പേരിൽ മാതാപിതാക്കളേയും ബന്ധുക്കളേയും അരും കൊലനടത്തി ചുട്ടെരിച്ച കേഡൽ ജിൻസൺ രാജയെപ്പോലെ അക്ഷയും സ്വമാതാവിനെ അരുംകൊലയ്ക്കിരയാക്കി യമപുരിക്ക് അയക്കുകയായിരുന്നു.

അമ്പലമുക്ക് ജംഗ്ഷനിൽ നിന്ന് വിളിപ്പാടകലെ നാലുവശവും വീടുകളുള്ള സ്ഥലത്ത് ദ്വാരകയുടെ മതിൽക്കെട്ടിനുള്ളിൽ സംഭവിച്ചതെന്താണെന്ന അമ്പരപ്പിലാണ് പരിസരവാസികൾ. കാർപോർച്ചിൽ ഒരു നീല ആൾട്ടോ കാർ. തൊട്ടടുത്തായി അക്ഷയിന്റെ ബൈക്ക്. കാവലായി രണ്ട് പൊലീസുകാർ. വീടിന്റെ പിന്നിലേക്ക് പോകുന്നിടത്ത് കുളിമുറിയുൾപ്പെടെയുള്ള ഭാഗത്ത് പൊലീസിന്റെ ക്രോസ് റിബൺ. കുളിമുറിയോട് ചേർന്ന് ചപ്പുചവറുകൾ പതിവായി കത്തിച്ചിരുന്ന സ്ഥലം നീല ടാർപോളിൻ മൂടിയിരിക്കുന്നു. അവിടെയാണ് ദീപയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ടിൻ ഷീറ്റ് മേഞ്ഞ കുളിമുറിയുടെ ഭിത്തി കരിയും പുകയും മൂടിയിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന പുളിഞ്ചിമരവും മറ്റ് ചെടികളും ക്രിസ്മസ് ദിവസം വൈകുന്നേരമുണ്ടായ തീയിൽ ഏറെക്കുറെ കത്തിക്കരിഞ്ഞിരിക്കുന്നു. ചൂടേറ്റ് വാടിയ തെങ്ങിന്റെ പുറം മടലുകളും ഓലയും ദുർമരണത്തിന്റെ ശേഷിപ്പായുണ്ട്. ദ്വാരകയുടെ കോമ്പൗണ്ടിൽ തീയും പുകയും ഉയരുന്നത് കണ്ടെങ്കിലും പതിവായി ചപ്പുചവറുകൾ കത്തിക്കുന്ന സ്ഥലത്തായതിനാൽ അസ്വാഭാവികതയൊന്നും തോന്നിയില്ലെന്ന് ചില പരിസരവാസികൾ പറയുന്നു. അസാധാരണമായ ഒച്ചയോ വിളിയോ കേട്ടില്ല. ചൊവ്വാഴ്ച പകൽ ദ്വാരകയിലേക്ക് പൊലീസെത്തുമ്പോഴാണ് വിവരം നാടാകെ അറിഞ്ഞത്. വീട്ടിൽ പുറത്തുനിന്നാരും എത്തിയതായി ആർക്കും അറിവില്ല. ദീപയ്ക്ക് പുറമേ മകൻ അക്ഷയ് മാത്രമാണ് അവിടെയുണ്ടായിരുന്നത്.

വിവാഹത്തിനുശേഷം പതിനേഴുവർഷം മുമ്പാണ് പാലോട് സ്വദേശിയായ അശോകും ചിതറ കിഴക്കുംഭാഗം സ്വദേശിനിയായ ദീപയും പേരൂർക്കട അമ്പലമുക്കിൽ താമസത്തിനെത്തുന്നത്. നഗരത്തിൽ താമസിക്കണമെന്ന മോഹമായിരുന്നു ഇതിന് പിന്നിൽ. നാട്ടിൽ മെഡിക്കൽ ഷോപ്പ് നടത്തുകയായിരുന്ന അശോകൻ ഷോപ്പും വീടുമൊക്കെ വിറ്റശേഷമാണ് അമ്പലമുക്കിൽ സ്ഥലം വാങ്ങി വീട് വച്ചത്. ഭാര്യയും മക്കളുമായി ഇവിടെ താമസം തുടങ്ങിയശേഷമാണ് ഗൾഫിലേക്ക് പോയത്.

മക്കളായ അനഘയും അക്ഷയയും നഗരത്തിലാണ് പഠിച്ചത്. വീട്ടമ്മയായിരുന്ന ദീപ ഇവിടെ എത്തിയതോടെ എൽ.ഐ.സി ഏജൻസി എടുത്തു. രണ്ടുവർഷം മുമ്പായിരുന്നു മകൾ അനഘയുടെ വിവാഹം. മകളുടെ വിവാഹശേഷം ഗൾഫിലേക്ക് പോയ അശോകൻ മകളുടെ പ്രസവവും പേരക്കുട്ടിയുടെ നൂലുകെട്ട് ചടങ്ങുമായി ബന്ധപ്പെട്ടാണ് ഒടുവിൽ നാട്ടിലെത്തിയത്. ഏതാനും മാസങ്ങൾക്കുശേഷം നാട്ടിലെത്താനിരിക്കെയാണ് ഭാര്യയെ കത്തിക്കരിഞ്ഞ നിലയിൽ വീട്ടുവളപ്പിൽ കണ്ടെത്തിയെന്ന വിവരം അറിഞ്ഞത്.

തികഞ്ഞ ഭക്തയായിരുന്ന ദീപ പേരൂർക്കട അമ്പലമുക്ക് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, വെള്ളയമ്പലം ആൽത്തറ യക്ഷിയമ്മൻ കോവിൽ, തൈയ്ക്കാട് ധർമ്മശാസ്താ ക്ഷേത്രം തുടങ്ങിയ അമ്പലങ്ങളിൽ ആഴ്ചയിലെ ഓരോ ദിവസങ്ങളിലും കൃത്യമായി ദർശനത്തിന് എത്തിയിരുന്നു. സമീപവാസികളും അയൽക്കാരുമൊക്കെയായി കൂട്ടുകൂടിയാണ് യാത്ര. എസ്.എൻ.ഡി.പി യോഗം വനിതാ സംഘം, റസിഡന്റ്സ് അസോസിയേഷൻ എന്നിവയുടെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

മൂന്നുമാസമായി അമ്മ ദീപയുമായി അക്ഷയ് സംസാരിക്കാറില്ലായിരുന്നു. കഴക്കൂട്ടത്തെ എൻജിനിയറിംഗ് കോളേജിൽ ബി.ടെക് പഠനം പൂർത്തിയാക്കിയെങ്കിലും അഞ്ച് വിഷയങ്ങൾക്ക് തോറ്റു. ഇതിനിടെ ഹ്രസ്വകാല കോഴ്സായ എം.ഇ.പിക്ക് ചേർന്നു. തോറ്റ വിഷയങ്ങൾക്ക് ട്യൂഷനു പോവാൻ അമ്മയോട് 18000രൂപ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഇതിൽ പ്രകോപിതനായി 25ന് ൈവകിട്ട് മൂന്നിന് കിടപ്പുമുറിയിൽ നിൽക്കുകയായിരുന്ന ദീപയെ, അക്ഷയ് പിന്നിലൂടെ നിലത്തേക്ക് തള്ളിയിട്ടു. ദീപ തലയിടിച്ച് നിലത്തുവീണയുടൻ കഴുത്തിലും മുഖത്തും തലയിലും ബെഡ്ഷീറ്റുകൊണ്ട് വരിഞ്ഞുമുറുക്കി. ഏറെനേരമെടുത്ത് ദീപയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി.

അല്പനേരം കാത്തിരുന്നശേഷം മൃതദേഹം തൂക്കിയെടുത്ത് വീടിനു പുറത്തേക്ക് കൊണ്ടുപോയി. വീട്ടിലെ ചവറും മാലിന്യങ്ങളും പതിവായി കത്തിക്കുന്ന കുഴിയിൽ മൃതദേഹം തള്ളി. ചവറുകൾ കത്തിക്കാൻ അമ്മ വാങ്ങിവച്ചിരുന്ന മണ്ണെണ്ണ കൊണ്ടുവന്ന് മൃതദേഹം കത്തിക്കാൻ തുടങ്ങി. കൊലപ്പെടുത്താനുപയോഗിച്ച ബെഡ്ഷീറ്റും തീയിലിട്ടു. വിറകുകഷണങ്ങളും പറമ്പിലെ ഓലയും ചവറുമെല്ലാം കുഴിയിലേക്കിട്ട് കത്തിച്ചു. ഏറെ സമയമെടുത്താണ് മൃതദേഹം കുറേശെയായി കത്തിച്ചത്. 25ന് വൈകിട്ട് നാലോടെ കത്തിക്കാൻ തുടങ്ങിയെങ്കിലും പിറ്റേന്ന് രാവിലെ 11മണിയായിട്ടും മൃതദേഹം ഭാഗികമായേ കത്തിയിരുന്നുള്ളൂ. ആത്മഹത്യയാണെന്ന് വരുത്തിതീർക്കാനാണ് ബന്ധുക്കളെയും കൂട്ടുകാരെയും വിവരമറിയിച്ചതെന്നാണ് അക്ഷയ് പൊലീസിന് നൽകിയ മൊഴി.

എൽ.ഐ.സി ഏജന്റായ അമ്മയെക്കുറിച്ച് തനിക്ക് സംശയമുണ്ടായിരുന്നുവെന്നും ബന്ധുക്കൾക്കും അമ്മയെക്കുറിച്ച് മോശം അഭിപ്രായമാണുള്ളതെന്നും അക്ഷയ് മൊഴിനൽകിയിട്ടുണ്ട്.മൂന്നുമാസം മുൻപ് അമ്മയ്ക്കെതിരായ ചില തെളിവുകൾ സഹോദരിക്ക് അക്ഷയ് ഇമെയിലിലൂടെ അയച്ചെന്ന മൊഴികൾ പൊലീസ് പരിശോധിക്കുന്നുണ്ട്. സഹോദരി അനഘയെയും പൊലീസ് ചോദ്യംചെയ്യും.

അടുത്തകാലത്ത് നന്തൻകോട്ട് അച്ഛനമ്മമാരെയും സഹോദരിയേയും ബന്ധുവിനെയും കൊലപ്പെടുത്തി കത്തിച്ച സംഭവവുമായി നന്തൻകോട്ടെ കൊലയ്ക്ക് ചില സമാനതകൾ. നന്തൻകോട്ടെ സംഭവത്തിൽ അറസ്റ്റിലായ കേഡൽ കൂട്ടക്കൊലയ്ക്ക് ബാത്ത് റൂമാണ് ഉപയോഗിച്ചതെങ്കിൽ ഇവിടെ വീടിന് പുറത്തെ കുളിമുറിക്ക് സമീപമാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹം കത്തിക്കാനുപയോഗിച്ചതെന്ന് കരുതുന്ന കൊതുമ്പ്, ചൂട്ട് , മടൽ എന്നിവ കെട്ടഴിച്ച് വാരിവലിച്ചിട്ട നിലയിലാണ്. കേഡൽ വിറകും മെത്തയും പെട്രോളുമുപയോഗിച്ചാണ് ഉറ്രവരുടെ ജഡം കത്തിച്ചത്. കേഡലിനെപ്പോലെ പരിസരവാസികളുമായോ പ്രദേശത്തെ സമപ്രായക്കാരുമായോ അധിക സമ്പർക്കമില്ലാത്ത പ്രകൃതമാണ് അക്ഷയിന്റേതും.

മ​രി​ച്ച​ത് ദീ​പ​യാ​ണോ​യെ​ന്ന് ഉ​റ​പ്പി​ക്കാൻ മ​കൾ അ​ന​ഘ​യു​ടെ ര​ക്ത​സാ​മ്പി​ളു​കൾ പൊ​ലീ​സ് ഡി.​എൻ.എ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. തി​രു​വ​ന​ന്ത​പു​രം സെൻ​ട്രൽ ഫോ​റൻ​സി​ക് ലാ​ബി​ലാ​ണ് പ​രി​ശോ​ധ​ന. അ​ശോ​ക​നും മ​കൾ അ​ന​ഘ​യും കു​ടും​ബ​വും കു​വൈ​റ്റിൽ നി​ന്ന് ഇ​ന്ന​ലെ നാ​ട്ടി​ലെ​ത്തി.

Comments

comments