Breaking News

‘ഇപ്പോഴാണ് ജീവിതത്തിലും മമ്മൂട്ടി നടനായത്’ എന്ന് സോഷ്യൽ മീഡിയ

“മമ്മൂട്ടിയിൽ നിന്നും ഒരിക്കലും ആരാധകര്‍ പ്രതീക്ഷിക്കാത്ത നിലപാടാണ് ഇപ്പോള്‍ മമ്മുട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. വടക്കാഞ്ചേരിക്കാരന്‍ പ്രിന്റോ എന്ന ചെറുപ്പക്കാരന് ജയിലില്‍ കിടക്കേണ്ടി വന്നു മമ്മുട്ടിക്ക് ബോധോദയമുണ്ടാകാന്‍.. കഷ്ടം !മിസ്റ്റര്‍ മമ്മുട്ടി താങ്കള്‍ കാണിച്ചത് ശരിയായില്ല.നിങ്ങള്‍ക്കായി പ്രതികരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെങ്കില്‍ അത് നേരത്തെ തന്നെ തുറന്നു പറയണമായിരുന്നു.”

mammootty-supports-parvvathy (1)

“പാര്‍വതിയുമായി താങ്കള്‍ സംസാരിച്ച് എല്ലാം ‘ഒത്തുതീര്‍പ്പാക്കിയിരുന്നെങ്കില്‍’ ഒരു ഫെയ്‌സ്ബുക്ക് പോസ്‌റ്റെങ്കിലും ഇട്ട് ആരാധകര്‍ ഉള്‍പ്പെടെയുള്ള പൊതുസമൂഹത്തെ അറിയിക്കാമായിരുന്നില്ലേ ?”

“അങ്ങിനെ യഥാസമയം ചെയ്തിരുന്നുവെങ്കില്‍ ഈ യുവാവിന് അകത്ത് കിടക്കേണ്ടി വരുമായിരുന്നില്ലല്ലോ.”

“വിവാദം കുത്തി പൊക്കിയ പാര്‍വതിയെ ആശ്വസിപ്പിച്ച താങ്കള്‍ ഒരിക്കല്‍ പോലും അങ്ങയെ നേരിട്ട് കാണാത്ത പ്രിന്റോയെയോ അദ്ദേഹത്തിന്റെ കുടുംബത്തേയോ ആശ്വസിപ്പിക്കേണ്ട, പക്ഷേ നിന്ദിക്കരുത്.ഒരു ക്രിമിനല്‍ ഒന്നും അല്ല ആ ചെറുപ്പക്കാരന്‍. ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമാണ്.. പെയിന്റിംങ്ങ് തൊഴിലാളിയാണ്..”

“താങ്കളുടെ ഫാന്‍സ് അസോസിയേഷന്റെ ചീട്ട് പ്രിന്റോക്കില്ലെങ്കിലും അവന്റെ മനസ്സില്‍ താങ്കളുണ്ട്.സ്വന്തം മാതാപിതാക്കളേക്കാള്‍ മമ്മുട്ടിയേയും മോഹന്‍ലാലിനേയും സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് ആരാധകരില്‍ ഒരാളാണവന്‍.”

“പാര്‍വതിയെ മന:പൂര്‍വ്വം അവഹേളിക്കാന്‍ വേണ്ടി ബോധപൂര്‍വ്വം പ്ലാന്‍ ചെയ്ത് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചതൊന്നുമല്ല ആ യുവാവ്.ഒരു നിമിഷത്തിലെ പ്രകോപനത്തില്‍ സംഭവിച്ച് പോയ തെറ്റാണത്. അവന്റെ കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ വിഷമം കണ്ടില്ലങ്കിലും നിന്ദിക്കരുത്.”

“മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചിട്ടും ജാമ്യത്തിലെടുക്കാന്‍ ആളെ കിട്ടാതിരുന്നത് മൂലം ഒരു ദിവസം പ്രിന്റോക്ക് ജയിലില്‍ കിടക്കേണ്ടി വന്നു.ഇപ്പോള്‍ താങ്കള്‍ അവനടക്കമുള്ളവരെ തള്ളിപ്പറഞ്ഞിട്ടും അങ്ങയെ അവന്‍ തള്ളിപ്പറഞ്ഞിട്ടില്ല. ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ മമ്മുട്ടി ആരാധകനാണ് താനെന്ന് വ്യക്തമാക്കുകയാണ് ചെയ്തത്.”

“തന്റെ ഭാഗത്ത് തെറ്റില്ലാത്തത് കൊണ്ടാണ് കോടതി പെട്ടന്ന് ജാമ്യം തന്നതെന്നാണ് ജയില്‍ മോചിതനായ ശേഷം പ്രിന്റോ പ്രതികരിച്ചത്.താങ്കളെ മഹാനടനും മെഗാസ്റ്റാറുമൊക്കെയാക്കിയത് പ്രിന്റോയെ പോലുള്ള ഫാന്‍സിന് പുറത്തുള്ള വലിയ ജനസമൂഹമാണ് എന്ന് തിരിച്ചറിയുന്നത് വൈകിയാണെങ്കിലും നല്ലതായിരിക്കും.”

“സ്വന്തം കുടുംബത്തിലുള്ളവരെ അപമാനിച്ചവരോട് പോലും ക്ഷമിക്കുന്ന മനസ്സുകള്‍ താങ്കളെ പോലുള്ള സൂപ്പര്‍ താരങ്ങളെ അപമാനിക്കുമ്പോള്‍ എടുത്ത് ചാടി പ്രതികരിക്കുന്നത് ആത്മാര്‍ത്ഥതയും സ്‌നേഹവും അത്രയധികം ഉള്ളത് കൊണ്ടാണ്.അതിന്റെ വരുംവരായ്കകള്‍ എന്താണെന്ന് പോലും അവര്‍ ആലോചിക്കാറില്ല.”

“പണം കൊടുത്താല്‍ ലഭിക്കുന്ന സ്‌നേഹമല്ല ഇത്.സിനിമാ ‘കുടുംബ’ത്തിനു വേണ്ടിയും സമ്മര്‍ദ്ദത്തെ തുടര്‍ന്നും പക്ഷേ നിങ്ങള്‍ ഇവരെയെല്ലാം മറന്നു . . തള്ളിപ്പറഞ്ഞു.താങ്കള്‍ ചുമതലപ്പെടുത്തിയാല്‍ മാത്രം പ്രതികരിക്കാന്‍ കൂലി തൊഴിലാളികളല്ല യഥാര്‍ത്ഥ ആരാധകര്‍.”

“വിയര്‍പ്പൊഴുക്കുന്ന കൈകളിലൂടെ പോസ്റ്റുകള്‍ ഇടുമ്പോള്‍ അതില്‍ നിങ്ങള്‍ മഹാനടന്‍മാരും മഹാനടിമാരും ശീലിച്ച വടിവൊത്ത വാക്കുകള്‍ തന്നെ വരണമെന്ന് ആഗ്രഹിക്കുന്നതും ഉചിതമല്ല.”

“പ്രിന്റോയുടെ പ്രവര്‍ത്തിയെ ഞങ്ങള്‍ ന്യായീകരിക്കുന്നില്ല. പാര്‍വതി പ്രകോപനം ഉണ്ടാക്കിയാലും ഒരു സ്ത്രീയെന്ന പരിഗണനയില്‍ രൂക്ഷമായി പ്രതികരിക്കാതെ ഒഴിഞ്ഞു മാറാമായിരുന്നു.”

പ്രിന്റോയെ പോലെ എടുത്ത് ചാടി പ്രതികരിച്ച് ഒരു പാട് പേര്‍ ഇപ്പോള്‍ കേസില്‍ കുടുങ്ങിയിട്ടുണ്ട്. ഇത്തരം ആരാധകര്‍ ഇനിയെങ്കിലും എടുത്തുചാട്ടം നിര്‍ത്തുക. അതിനുള്ള ഒരു പാഠമാകണം മമ്മുട്ടിയുടെ ഈ നിലപാട്.”

എന്നിങ്ങനെയുള്ള കമന്റുകളാണ് പാർവതിക്കെതിരെ പോസ്റ്റിട്ടവരുടെ ടൈം ലൈനുകളിൽ എല്ലാം.

Comments

comments