Breaking News

തമിഴ് റോക്കേഴ്സ് ഉടമ കാര്‍ത്തി അടക്കം പൈറസി വീരന്മാർ പിടിയിൽ

Kerala Police arrest members of Tamilrockers and DVD rockers

മലയാളം തമിഴ് ഹിന്ദി തുടങ്ങി നിരവധി ഭാഷകളിൽ പുറത്തിറങ്ങുന്ന പുതിയ സിനിമകളുടെ വ്യാജ പതിപ്പുകൾ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തു കോടികൾ കൊയ്യുന്ന സംഘം പിടിയിൽ. പുതിയ സിനിമകളുടെ വ്യാജ പകർപ്പുകൾ ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കുന്ന സൈറ്റായ തമിഴ് റോക്കേഴ്സിന്റെ അഡ്മിന്‍ കാര്‍ത്തി ആണ് പിടിയിലായവരിൽ പ്രമുഖൻ. ഇയാളുടെ സഹായികളായ പ്രഭു, സുരേഷ് എന്നിവരും പിടിയിലായ കൂട്ടത്തിലുണ്ട്. കേരളത്തിലെ ആൻറി പൈറസി സെല്ലാണ് കുറ്റക്കാരെ അറസ്റ്റു ചെയ്തത്.

Kerala Police arrest members of Tamilrockers and DVD rockers

തെക്കേ ഇന്ത്യ മുഴുവനും ഉപഭോക്താക്കൾ ഉള്ള നിരവധി സൈറ്റുകളിലൂടെയാണ് ഇവർ പുതിയ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തിരുന്നത്. തമിഴ് റോക്കേഴ്‌സിനൊപ്പം മറ്റൊരു പൈറസി ഗ്രൂപ്പായ ഡി വി ഡി റോക്കേഴ്‌സ് ഉമടകളായ തിരുനെല്‍വേലി സ്വദേശികള്‍ ജോണ്‍സണ്‍(30), മരിയ ജോണ്‍ (22) എന്നിവരും അറസ്റ്റിലായിട്ടുണ്ട്. മലയാളത്തിലും തമിഴിലും ഇറങ്ങുന്ന ചിത്രങ്ങള്‍ ഉടനടി റോക്കേഴ്സിന്റെ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ താരങ്ങളും സിനിമയിലെ അണിയറ പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു. നിരവധി പരാതികള്‍ തമിഴ് റോക്കേഴ്സിന് എതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

തെക്കേ ഇന്ത്യയിലാകെ ഇവർക്കെതിരെ പരാതികൾ ഉണ്ടെങ്കിലും മലയാള ചിത്രങ്ങളിൽ കൈവച്ചതാണ് ഇപ്പോൾ വിനയായത്.

Comments

comments