Breaking News

ഫ്‌ളവേഴ്‌സ് ഇന്ത്യൻ ഫിലിം അവാർഡ്‌സ് ഇന്ന് തിരുവനന്തപുരത്ത്

ടെലിവിഷൻ പ്രേക്ഷകർക്ക് പുതിയ അനുഭവമായി മാറിയ ഫ്‌ളവേഴ്‌സിന്റെ ‘ഇന്ത്യൻ ഫിലിം അവാർഡ്‌സ് 2018 ഇന്ന് (31/03/2018) നടക്കും. തിരുവന്തപുരം കിംസ് ആശുപത്രിക്ക് സമീപം ആനയറ ചിത്രാവതി ഗാർഡൻസിൽ ആണ് പരിപാടികൾ നടക്കുന്നത്. ജാക്കി ഷെറഫ് , മോഹൻലാൽ, മഞ്ജു വാര്യർ, ശിവ് കാർത്തികേയൻ , ഇന്ദ്രൻസ്, സിദ്ധിഖ്, ടോവിനോ തോമസ്  തുടങ്ങിയ വമ്പൻ താരനിര ചടങ്ങിലെത്തും. ജയറാം , സുരാജ് വെഞ്ഞാറമൂട് , മിഥുൻ രമേശ് , രമേശ് പിഷാരടി , അശ്വതി എന്നിവർ അവതാരകരാവും. ഗായകരായ ഹരിഹരൻ, ആൻഡ്രിയ ജെർമിയ, വിജയ് പ്രകാശ്, ചിന്മയി എന്നിവർ ചടങ്ങിന് മിഴിവേകാനെത്തും.

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ താരങ്ങളും ഗായകരും നർത്തകരും കോമഡി താരങ്ങളും ചടങ്ങിൽ പങ്കെടുക്കും. പ്രശസ്ത തെന്നിന്ത്യൻ നടിയും നർത്തകിയുമായ നമിത, മലയാള സിനിമയിലെ നായികമാരായ അഥിതി രവി, അപർണ ബാലമുരളി, നിമിഷ സജയൻ എന്നിവർ നൃത്തങ്ങളുമായി വേദിയിലെത്തും. അക്രോബാറ്റിക് ഡാൻസ് പ്രകടനങ്ങളുമായി ബോളിവുഡിൽ നിന്നെത്തുന്ന എം. ജെ. ഫൈവ്, അൾട്ടിമേറ്റ് സ്റ്റാൻഡേർഡ്‌സ് എന്നീ ടീമുകളും പ്രേക്ഷകരെ ത്രസിപ്പിക്കും. പുതുമയുടെ  നൃത്തക്കാഴ്ചകളൊരുക്കും.

സുരാജ് വെഞ്ഞാറമൂടിന്റെ നേതൃത്വത്തിൽ രമേശ് പിഷാരടി, ടിനിടോം, ഗിന്നസ് പക്രു, നോബി, നെൽസൺ തുടങ്ങിയവർ ചിരിയുടെ വെടിക്കെട്ടുകളുമായെത്തും. സ്റ്റീഫൻ ദേവസ്സിയുടെ നേതൃത്വ ത്തിലുള്ള ബാൻഡ് ഒരുക്കുന്ന സംഗീത സദ്യ  ഇന്ത്യൻ ഫിലിം അവാർഡ്‌സിന് മാറ്റുകൂട്ടും.

Comments

comments