Breaking News

ഒരൊറ്റ ദിവസം കൊണ്ട് ധനുഷ്കോടി കണ്ടു തിരിച്ചു വരാം

എറണാകുളം രാമേശ്വരം ട്രെയിൻ സർവീസ് നാളെ ആരംഭിക്കും. ഒറ്റ ദിവസം അവധിയെടുത്ത് ധനുഷ്കോടി പോയി വരാമെന്ന തരത്തിലാണ് ട്രെയിനിന്റെ സമയം ആസൂത്രണം ചെയ്തിരിക്കുന്നത്. ആഴ്ചയിൽ ഒരു ദിവസമാണ് ട്രെയിൻ സർവീസ് നടത്തുക. ചൊവ്വാഴ്ച വൈകിട്ടാണ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. 06035ആണ് ട്രെയിനിന്റെ നമ്പർ. ഈ ട്രെയിൻ 8.40ന് പാലക്കാട് എത്തിച്ചേരും. പിറ്റേന്ന് 7.10നാണ് രമേശ്വരത്ത് ഈ ട്രെയിൻ എത്തിച്ചേരുക.

അന്ന് രാത്രി പത്ത് മണിയ്ക്കാണ് ഇതേ ട്രെയിൻ തിരിച്ച് യാത്ര തുടങ്ങുന്നത്. വ്യാഴാഴ്ച രാവിലെ 8.30ന് പാലക്കാട് എത്തിച്ചേരുന്ന വണ്ടി ഉച്ചയ്ക്ക് 12.45ന് എറണാകുളത്തും എത്തും. ജൂൺ 26വരെയാണ് ഈ സർവീസ് തീരുമാനിച്ചിരിക്കുന്നത്. ലാഭകരമല്ലെങ്കിൽ സർവീസ് നിറുത്തിയേക്കും.

Comments

comments

Reendex

Must see news