Breaking News

പതിനായിരങ്ങളെ സാക്ഷി നിർത്തി പിഷാരടിയോട് ജയറാം ചെയ്ത ക്രൂരത

ജയറാം അരങ്ങിൽ വാശിപിടിച്ചു. രമേശ് പിഷാരടിയ്ക്ക് വഴങ്ങാതെ വയ്യ എന്ന അവസ്ഥയുമായി. ഒടുവിൽ ആ ക്രൂരതയ്ക്ക് വിധേയനാകുമ്പോൾ പതിനായിരങ്ങൾ സദസ്സിൽ ഇരുന്ന് പൊട്ടിച്ചിരിച്ചു. ഫ്‌ളവേഴ്‌സ് ചാനൽ തലസ്ഥാനത്ത് നടത്തിയ ഇന്ത്യൻ ഫിലിം അവാർഡ്‌സിൽ ആയിരുന്നു സംഭവം. അംഗരക്ഷകരുടെ ബലപ്രയോഗത്തിലൂടെ ജയറാം രമേശ് പിഷാരടിയെ കസേരയിൽ പിടിച്ചിരുത്തി തല മുഴുവൻ മുണ്ഡനം ചെയ്തു. ജയറാം നേരിട്ടല്ല പിഷാരടിയുടെ തല വടിച്ചത്. അതിനായി ഒരു ക്ഷുരകനെയും ജയറാം വേദിയിൽ എത്തിച്ചു.

ചാനലുകാർ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി ആയിരുന്നോ സംഭവം എന്ന് വ്യക്തമല്ല. പക്ഷെ സ്വാഭാവികമായ അഭിനയത്തിലൂടെ വേദിയിൽ അരങ്ങേറിയ സംഭവം പ്രേക്ഷകരെ അമ്പരപ്പിച്ചു. രമേശ് പിഷാരടി സംവിധാനം ചെയ്ത ‘പഞ്ചവർണതത്ത’ എന്ന ചിത്രത്തിലെ നായകനായ ജയറാമിന്റെ തല മൊട്ടയടിക്കുമ്പോൾ സംവിധായകനും മൊട്ടയടിക്കും എന്ന വാഗ്‌ദാനം പാലിക്കാത്തതിനെ തുടർന്നാണ് വേദിയിൽ ‘സംഭവം’ നടന്നത്.

എന്തായാലും നടന്ന കാര്യം പ്രേക്ഷകർക്ക് കൗതുകം ഉണ്ടാക്കാം. ഈ വാരാന്ത്യത്തിൽ തന്നെ പരിപാടി ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യും.

Comments

comments