Breaking News

”മണി സമ്പന്നനായപ്പോൾ ചെയ്തത് പുറത്ത് പറയാൻ കഴിയില്ല.” ശാന്തിവിള ദിനേഷ്

അന്തരിച്ച നടൻ കലാഭവൻ മണിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ശാന്തിവിള ദിനേഷ്. മണി അഹങ്കാരിയാണെന്നും സമ്പന്നനായപ്പോൾ ചെയ്യാൻ പാടില്ലാത്തതൊക്കെ ചെയ്തെന്നും ദിനേഷ് തുറന്നടിച്ചു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാക്ടയുടെ ജനറൽ ബോഡിയിൽ സൂപ്പർ താരങ്ങൾക്കെതിരെ സംസാരിച്ചതോടെയാണ് കലാഭവൻ മണി തനിക്കെതിരായതെന്ന് ദിനേശ് പറഞ്ഞു.മാക്ടയിലെ അന്നത്തെ എന്റെ അഭിപ്രായ പ്രകടനം സംവിധായകൻ ഷാജി കൈലാസാണ് ഹൈദരാബാദിലായിരുന്ന മണിയ്ക്ക് ഫോണിലൂടെ കേൾപ്പിച്ചു കൊടുത്തത്. തുടർന്ന് എന്നോട് വളരെ മോശമായാണ് മണി സംസാരിച്ചത്, ഊഴം എന്ന സിനിമയിൽ താൻ സഹസംവിധായകനായി എത്തിയത് ചാലക്കുടിയിൽ നിന്ന് ഓട്ടോ ഓടിച്ച് ഒരാൾ വരുമെന്ന് വിചാരിച്ചല്ലെന്ന മറുപടിയാണ് അതിന് നൽകിയത്- ദിനേശ് പറഞ്ഞു.

സ്റ്റേജിൽ മൈക്കിലൂടെ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്ന മണി സമ്പന്നനായപ്പോൾ ചെയ്തത് പലതും പുറത്ത് പറയാൻ കഴിയില്ല. ഫോറസ്റ്റ് ഓഫീസർമാരെ തല്ലിയത് അത്തരം ഒരു സംഭവത്തിന് ഉദാഹരണമാണ്. അന്ന് ജാതിയുടെ പേരു പറഞ്ഞ് ഡി.ജി.പി സെൻകുമാർ മണിയെ ന്യായീകരിക്കുകയായിരുന്നു. സത്യത്തിൽ സെൻകുമാറിനോട് പുച്ഛമാണ് തോന്നിയത് എന്ന് ദിനേശ് മണി പറഞ്ഞു.

Comments

comments