Breaking News

മലയാള സിനിമകൾ അത്ഭുതപ്പെടുത്തി – ശേഖർ കപൂർ

മത്സരത്തിനെത്തിയ മലയാള സിനിമകൾ അതിശയപ്പെടുത്തിയെന്ന വികാരം പങ്കു വച്ച് ദേശീയ ചലച്ചിത്ര പുരസ്കാരത്തിനായുള്ള ജൂറി ചെയർമാൻ ശേഖർ കപൂർ. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് അവാർഡ് പ്രഖ്യാപിച്ച ശേഷം മാധ്യമ പ്രവർത്തകരോട് അദ്ദേഹം മലയാള സിനിമകളിലെ താരങ്ങളുടെ അഭിനയത്തെ കുറിച്ച് വാചാലനായി. തൊണ്ടിമുതലിന്റെ തിരക്കഥ അത്ഭുതപ്പെടുത്തുന്നതാണെന്നും ഇതൊരു അസാധാരണ ചിത്രമാണെന്നുമായിരുന്നു അവാര്‍ഡ് ജൂറി അധ്യക്ഷന്‍ ശേഖര്‍ കപൂറിന്റെ പ്രതികരണം.

മികച്ച മലയാളം സിനിമാ പ്രസ്‌കാരത്തിനു പുറമെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരവും തൊണ്ടിമുതലും ദൃക്‌സാക്ഷിയും നേടിയിരുന്നു.

മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച അവലംബിത കഥ, മികച്ച ഗായകൻ, മികച്ച ഛായാഗ്രഹണം, മികച്ച സഹനടൻ, പ്രത്യേക ജൂറി പരാമർശം, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രം എന്നീ വിഭാഗങ്ങളിലാണ് മലയാളത്തിന് പുരസ്‌കാരങ്ങൾ ലഭിച്ചത്.

Comments

comments