Breaking News

ബി ജെ പി ക്യാമ്പിനെ വിറപ്പിച്ച രാഷ്ട്രീയ നീക്കമായി ഒരു സത്യപ്രതിജ്ഞ

കുമാര സംഭവം ! അങ്ങനെ വേണം ഇന്ന് നടന്ന കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെ വിശേഷിപ്പിക്കാൻ. കർണാടകത്തിന്റെ ഇരുപത്തി മൂന്നാമത് മുഖ്യമന്ത്രിയായി കുമാരസ്വാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോൾ, രാഷ്ട്രീയത്തിൽ നമ്മൾ കാണുന്ന കീരിയും പാമ്പും ഒക്കെ അടങ്ങുന്ന ബിജെപി- സംഘപരിവാർ ഇതര സംഘടനകളുടെ അപൂർവ്വ സംഗമം ആയി അത് മാറി. ഇതാണ് ഏറെ നാളായി ഇന്ത്യൻ രാഷ്ട്രീയ നിരീക്ഷകർ കാത്തിരുന്ന ആ ദൃശ്യം. അനിവാര്യവും ഉറപ്പായിരുന്നതുമായ ഒരു സംഗമം.

സോണിയാ ഗാന്ധി, മായാവതി, രാഹുൽ ഗാന്ധി, സീതാറാം യെച്ചൂരി, ശരദ് പവാർ, മമത ബാനർജി, തേജസ്വി യാദവ്, അഖിലേഷ് യാദവ്, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങി ഇന്ത്യയിലെ പ്രബലരായ പ്രതിപക്ഷ നിര പരസ്പരം കൈകോർത്തു. പിണറായി വിജയന്‍ (കേരളം), ചന്ദ്രബാബു നായിഡു ( ആന്ധ്രാപ്രദേശ്) , മമതാ ബാനര്‍ജി (പശ്ചിമ ബംഗാള്‍) , അരവിന്ദ് കെജ്രിവാള്‍ (ദില്ലി) എന്നിങ്ങനെ നാല് ബി ജെ പി ഇതര മുഖ്യമന്ത്രിമാർ ആണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തത്. ഇന്നലെ ബെംഗളൂരുവില്‍ എത്തി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു കുമാരസ്വാമിയെ അഭിനന്ദിച്ചിരുന്നു.

തമിഴ്‌നാട്ടിൽ നടക്കുന്ന ആഭ്യന്തര പ്രശ്നം കാരണം അവിടെ നിന്ന് നേതാക്കൾ എത്തിയില്ല. പക്ഷെ രാത്രി നടന്ന സൽക്കാരത്തിൽ കമലഹാസൻ കുമാര സ്വാമിയേ കണ്ടു അഭിനന്ദനങ്ങൾ അറിയിച്ചു.

ഇത് ശരിക്കും ഒരു യുദ്ധത്തിനുള്ള ഒരുക്കം തന്നെയെന്നാണ് ദേശീയ മാധ്യമങ്ങൾ വിലയിരുത്തിയത്. 2019 തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെയുള്ള ഏറ്റവും വലിയ ചുവടുവയ്പ്പായി രാഷ്ട്രീയനിരീക്ഷകർ ഇതിനെ കാണുന്നു. യദ്യൂരപ്പയുടെ രാജി നൽകിയ പ്രഹരത്തിൽ നന്നായി വേദനിച്ച ബി ജെ പി യ്ക്ക് ഇത് ഇരട്ട പ്രഹരം തന്നെ.

Karnataka unites Opposition, road to 2019

Comments

comments