Breaking News

ഗൗരി ലങ്കേഷിനെ വെടിവച്ചയാൾ പൊലീസ് പിടിയിൽ

മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന് നേരെ വെടിയുതിർത്തെന്ന് സംശയിക്കുന്നയാളെ പ്രത്യേക പൊലീസ് സംഘം അറസ്റ്റു ചെയ്തു. വിജയപുരയിലെ സിന്ദഗി സ്വദേശിയായ പരശുറാം വാഗ്മോ (26)റിനെയാണ് പ്രത്യേക അന്വേഷണ സംഘം മഹാരാഷ്ട്രയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയ്യാറായില്ല.

ബംഗളൂരു മജിസ്ട്രേറ്റ്കോടതിയിൽ ഹാജരാക്കിയ പരശുറാമിനെ ചോദ്യം ചെയ്യലിനായി 14 ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു.2017 സെപ്തംബർ അഞ്ചിനാണ് ബംഗളൂരുവിലെ വീടിന് മുന്നിൽ വച്ച് ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്നത്. ഈ കേസിൽ ഗുണ്ടാനേതാവ് സുചിത് കുമാർ, ഹിന്ദു യുവസേനാ പ്രവർത്തകൻ കെ.ടി. നവീൻകുമാർ എന്നിവരെ നേരത്തേ അറസ്റ്റിലായിരുന്നു.

 

Comments

comments