Breaking News

ലൈംഗിക പീഡനത്തിന് ഇരയായ വ്യക്തിയുടെ പേര് വിധികളിലും ഒഴിവാക്കണമെന്ന് സുപ്രീം കോടതി

രാജ്യത്തെ ഒരു കോടതികളും ഒരുകാരണവശാലും വിധിന്യായങ്ങളിലോ മറ്റ് രേഖകളിലോ ലൈംഗിക പീഡനത്തിന് ഇരയായ വ്യക്തിയുടെ പേരോ മറ്റ് വിവരങ്ങളോ രേഖപ്പെടുത്താന്‍ പാടില്ലെന്ന് സുപ്രീംകോടതി. ചത്തീസ്ഗഡില്‍ നിന്നുള്ള പ്രതിയുടെ ശിക്ഷ ശരിവെച്ചുകൊണ്ടുള്ള വിധിന്യായത്തിലാണ് സുപ്രീംകോടതി ഡിവിഷന്‍ ബഞ്ചിന്റെ ശക്തമായ വിധിപ്രസ്താവം. വിചാരണ കോടതി മുതലുള്ള മറ്റ് കോടതികളിലൊന്നും ഇരയുടെ പേര് വിവരങ്ങള്‍ പ്രസ്താവിക്കാന്‍ പാടില്ലെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ചത്തീസ്ഗഡില്‍ നിന്നുള്ള പ്രതിയുടെ വിചാരണക്കോടതിയിലും ഹൈക്കോടതിയിലും ഇരയുടെ പേര് വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് കോടതിയുടെ ശക്തമായ താക്കീത്. ഇന്ത്യന്‍ ശിക്ഷാനിയമം 228 (എ) പ്രകാരം ഇരയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പാടില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. ചത്തീസ്ഗഡ് ഹൈക്കോടതിയുടെ രേഖകളില്‍ നിന്ന് ഇതുസംബന്ധിച്ച വിവരങ്ങള്‍ നീക്കം ചെയ്ത് ആവശ്യമായ വിവരങ്ങള്‍ റെക്കോര്‍ഡ് ആയി സൂക്ഷിക്കണമെന്നും സുപ്രീംകോടതി ചത്തീസ്ഗഡ് ഹൈക്കോടതി രജ്‌സ്ട്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുംസബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ വിചാരണ കോടതികള്‍ക്ക് നല്‍കാനും സുപ്രീംകോടതി ഹൈക്കോടതികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇരകളുടെ പേരുവിവരങ്ങള്‍ പരാമര്‍ശിക്കുന്ന വിധിന്യായങ്ങള്‍ ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ ഉണ്ടാകാന്‍ പാടില്ലെന്നും സുപ്രീംകോടതിയുടെ വിധിന്യായത്തില്‍ ജസ്റ്റിസുമാരായ എ.എം. സാപ്രെ, യു.യു. ലളിത് എന്നിവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Comments

comments