Breaking News

സംഘികളുടെ ഫോട്ടോഷോപ്പ് തുടരുന്നു; ടിനി ടോമിന്റെ പേരിൽ വ്യാജ നരേന്ദ്രമോദി സ്തുതി

ചലച്ചിത്ര താരം ടിനി ടോമിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ നരേന്ദ്ര മോദിയെ സ്തുതിക്കുന്ന വാക്കുകൾ നിരത്തി നാണംകെട്ട വ്യാജസന്ദേശം. സംഭവത്തിൽ നിയമനടപടിക്ക് തയ്യാറെടുക്കുകയാണെന്ന് ടിനിടോം അറിയിച്ചു.

“ഇന്ത്യ യഥാർത്ഥ ഇന്ത്യ ആയത് ശ്രീ നരേന്ദ്രമോദി ജി പ്രധാനമന്ത്രി ആയതിന് ശേഷം. അന്ധമായ ബിജെപി വിരോധം കാരണം പ്രതിപക്ഷ പാർട്ടികൾ അദ്ദേഹം ചെയ്ത നല്ല കാര്യങ്ങളെ പോലും അംഗീകരിക്കാൻ തയ്യാറാകുന്നില്ല” എന്നായിരുന്നു സന്ദേശം. ഉളിയന്നൂർ തച്ചൻ എന്ന പേരിൽ ബി ജെ പി – സംഘ പരിവാർ പ്രചാരണം നടത്തുന്ന ഫേസ്ബുക്ക് പേജിന്റെ പേരിലാണ് ഫോട്ടോഷോപ്പിൽ സന്ദേശം തയ്യാറാക്കിയിരിക്കുന്നത്.

എന്നാൽ ഇത്തരം ഒരു രാഷ്ട്രീയത്തിന്റെ വക്താവല്ല താൻ എന്ന് ടിനി ടോം വ്യക്തമാക്കി. ഇത്തരം രാഷ്ട്രീയ അഭിപ്രായം തനിക്കില്ല. പ്രചരിപ്പിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ വിശകലനങ്ങൾ നടത്തി അഭിപ്രായം പറയുന്ന ആളല്ല താനെന്നും ടിനി പറഞ്ഞു. ഇത് സംബന്ധിച്ച് പൊതുജനങ്ങളോട് വ്യക്തമാക്കാനുള്ളത് ഒരു വീഡിയോ സന്ദേശമായി ടിനിടോം പുറത്തുവിട്ടു.

Comments

comments