Breaking News

പ്രളയത്തിലെ രക്ഷകന്‍മാര്‍ തിരശീലയിലേക്ക്; പുതിയ ചിത്രവുമായി ജൂഡ് ആന്റണി ജോസഫ്

കേരളത്തെ വിഴുങ്ങിയ പ്രളയം ഇനി തിരശീലയിലേക്ക്. മഹാപ്രളയത്തെ കൂട്ടായ്മയുടെ കരുത്ത് കൊണ്ട് മറികടന്ന മലയാളികളെ തന്റെ പുതിയ ചിത്രത്തിലൂടെ അവതരിപ്പിക്കുകയാണ് ജൂഡ് ആന്റണി ജാസഫ്. 2403 ഫീറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനിയാണ്. ‘അപ്രതീക്ഷിത നായകരുടെ കഥ’ എന്ന ടാഗ്‌ലൈന്‍ ഇതിനോടകം തന്നെ ശ്രദ്ധാ കേന്ദ്രമായി.

ചങ്കുറപ്പുള്ള നിരവധി പേര്‍ കയ്യും മെയ്യും മറന്ന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത് കേരള ചരിത്രത്തില്‍ തന്നെ സുവര്‍ണ ലിപികളാല്‍ എഴുതപ്പെടേണ്ടതാണ്. മഹാപ്രളയത്തിനിടയിലും രക്ഷാകരങ്ങളുയര്‍ത്തിയ ആയിരങ്ങള്‍ക്കുള്ള സമര്‍പ്പണമായിരിക്കും തന്റെ പുതിയ ചിത്രമെന്ന് ജൂഡ് തന്നെ വെളിപ്പെടുത്തി.

ജൂഡ് ആന്റണിക്കൊപ്പം ജോണ്‍ മാന്ത്രിക്കലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജോമോന്‍ ടി ജോണ്‍, മഹേഷ് നാരായണന്‍, ഷാന്‍ റഹ്മാന്‍ എന്നിവര്‍ കൂടി അണിയറയില്‍ എത്തുമ്പോള്‍ 2403 ഫീറ്റ് ഒരു മികച്ച സിനിമാ അനുഭവമാകുമെന്നാണ് ആരാധകരുടെ വിശ്വാസം. 2019 ല്‍ ചിത്രം പുറത്തെത്തിക്കാനാണ് സാധ്യത.

Comments

comments