Breaking News

പുകവലി നിങ്ങളുടെ കാഴ്ച ശക്തിയെയും പ്രതികൂലമായി ബാധിക്കും!; കാരണം ഇതാണ്‌

കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും പുകവലി വഴിവച്ചേക്കാമെന്ന് വിസ്‌കോസിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍. പുകവലിക്കുന്നവരുടെ രക്തത്തില്‍ ഉയര്‍ന്ന അളവില്‍ കാഡ്മിയം കലര്‍ന്നിരിക്കുമെന്നും ഇതാണ് കാഴ്ചയ്ക്ക് പ്രശ്നമുണ്ടാക്കുന്നതെന്നുമാണ് ഗവേഷകര്‍ കണ്ടെത്തിയത്.

കാഡ്മിയവും ലെഡും ക്രമേണ റെറ്റിനയില്‍ അടിഞ്ഞുകൂടുന്നതോടെയാണ് കാഴ്ചയ്ക്ക് തടസ്സമുണ്ടാകുന്നത്. വെളിച്ചത്തെ തിരിച്ചറിയാനും അത് സന്ദേശമായി തലച്ചോറിലേക്കയക്കാനുമെല്ലാം സഹായിക്കുന്നത് റെറ്റിനയാണ്. എന്നാല്‍ വലിയ അളവില്‍ കാഡ്മിയം അടിഞ്ഞുകൂടുന്നതോടെ റെറ്റിനയ്ക്ക് ഈ ധര്‍മ്മം കൃത്യമായി നിര്‍വഹിക്കാന്‍ കഴിയാതെയാകുന്നു.

പത്ത് വര്‍ഷം നീണ്ട പഠനമാണ് ഗവേഷകസംഘം നടത്തിയത്. ഏതാണ്ട് രണ്ടായിരത്തോളം പേരെയാണ് പഠനത്തിനായി സംഘം ഉപയോഗിച്ചത്. ആദ്യകാലം തൊട്ട് ഇടവേളകളില്‍ ഇവരുടെ കാഴ്ച പരിശോധിച്ചുവന്നിരുന്നു. പിന്നീട് ഇവരില്‍ 25 ശതമാനം പേരുടെ കാഴ്ചയ്ക്കും പ്രശ്നങ്ങളുള്ളതായി കണ്ടെത്തി.  സാധാരണഗതിയിലുണ്ടാകുന്ന കാഴ്ചാപ്രശ്നങ്ങള്‍ പരിഹരിക്കുന്നത് പോലെ ചികിത്സ കൊണ്ടോ, കണ്ണടയോ കോണ്ടാക്ട് ലെന്‍സോ ഉപയോഗിച്ചോ ഈ അവസ്ഥയെ മറികടക്കാനാകില്ലെന്നും ഗവേഷകര്‍ പറയുന്നു.

Comments

comments