Breaking News

ലോകത്ത് ഓരോ മൂന്ന് സെക്കന്റിലും അല്‍ഷിമേഴ്‌സ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

ലോകത്ത് ഓരോ മൂന്ന് സെക്കന്റിലും അള്‍ഷിമേഴ്സ് രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന. സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം പ്രകാരം  2015ല്‍ 46.8 ദശലക്ഷം ആളുകളാണ് അള്‍ഷിമേഴ്സ് രോഗികളായിരുന്നത്. എന്നാല്‍ ഇത് 2017ല്‍ 50 ദശലക്ഷത്തോട് അടുത്തിരിക്കുകയാണ്.

ഓരോ 20 വര്‍ഷം കൂടും തോറും ഇരട്ടിയാവുകയാണ്. ഒരു വാര്‍ധക്യസഹജമായ രോഗമായാണ്  മറവിരോഗത്തെ കാണുന്നത്. ഓര്‍മക്കുറവ് എന്നത് സാധാരണഗതിയില്‍ പ്രായമാകുന്നതിന്റെ ഭാഗമല്ല എന്ന കാര്യവും മനസ്സിലാക്കണം. അതുകൊണ്ട് തന്നെ 65 വയസിന് ശേഷം മറവിരോഗത്തെ കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നുണ്ട്.

നേരത്തെ രോഗം കണ്ടെത്തിയാല്‍ രോഗികള്‍ക്ക് ചികിത്സയിലൂടെ പരമാവധി നേട്ടങ്ങള്‍ കൈവരിക്കുന്നതിനും രോഗലക്ഷണങ്ങളില്‍നിന്ന് അവര്‍ക്ക് ആശ്വാസം ലഭിക്കുന്നതിനും ലഭിക്കുന്നതിനും സാധിക്കും. പെരുമാറ്റത്തിലും ധാരണയിലും ദീര്‍ഘകാലത്തേക്ക് പരാശ്രയമില്ലാതെ നിലനിര്‍ത്തുന്നതിന് ഇതുവഴി സാധിക്കും.

Comments

comments