അമ്മയാകാനുള്ള ഒരുക്കത്തിലാണെങ്കില്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുന്നതോടൊപ്പം കിടപ്പിലും ശ്രദ്ധ വേണം.ഗര്‍ഭത്തിന്റെ അവസാന ആഴ്ചകളില്‍ മലര്‍ന്നു കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അമ്മയുടെയും ഗര്‍ഭസ്ഥശിശുവിന്റെയും ആരോഗ്യത്തിന്, മലര്‍ന്നു കിടക്കുന്നതു കഴിവതും കുറയ്ക്കണമെന്നാണു പുതിയ പഠനം പറയുന്നത്.
മിക്ക ഗര്‍ഭിണികളും ഉറക്കസമയത്തിന്റെ 25 ശതമാനവും മലര്‍ന്നാണ് കിടക്കാറെന്നു ഗവേഷകര്‍ പറയുന്നു. ഇത് കുഞ്ഞിന്റെ ജനനസമയത്തെ ഭാരം കുറയാനും ചാപിള്ളയെ പ്രസവിക്കാനുമുള്ള സാധ്യത കൂട്ടും. മലര്‍ന്നു കിടക്കുമ്പോള്‍ ഗര്‍ഭസ്ഥശിശുവിന് ഓക്സിജന്‍ ലഭിക്കുന്നതു കുറയും. ശ്വസനം സുഗമമാകാത്തതിനാല് ഉറക്കപ്രശ്നങ്ങള്‍ക്കും കാരണമാകും. പൊസിഷണല്‍ തെറാപ്പിയിലൂടെ, ഗര്‍ഭിണികള്‍ ഗര്‍ഭത്തിന്റെ അവസാന മാസങ്ങളില്‍ മലര്‍ന്നു കിടക്കുന്നത് ഒഴിവാക്കാമെന്ന് പഠനം നടത്തിയ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഓസ്ട്രേലിയയിലെ ജെയ്ന്‍ വാര്ലാന്ഡ് പറയുന്നു.