Breaking News

ആധാറിന് ഉപാധികളോടെ സുപ്രീം കോടതി അംഗീകാരം

ആധാറിന് സുപ്രീം കോടതിയുടെ അംഗീകാരം. ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ സേവനങ്ങള്‍ നിഷേധിക്കരുത്. സ്‌കൂള്‍ പ്രവേശനം, ഫോണ്‍ കണക്ഷന്‍, ബാങ്ക് അക്കൗണ്ട് എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുത്. എന്നാല്‍ പാന്‍ കാര്‍ഡിനു നിര്‍ബന്ധമാക്കാം. ബയോമെട്രിക് വിവരങ്ങള്‍ സുരക്ഷിതമാണെന്നും ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലതാണെന്നും കോടതി നിരീക്ഷിച്ചു.

മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനും ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും ആധാര്‍ വേണമെന്നത് ശഠിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി. എന്നാല്‍ പാന്‍ കാര്‍ഡിനും, ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും ആധാര്‍ വേണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.  മണി ബില്ലായി ആധാര്‍ നിയമം അവതരിപ്പിച്ചതും സുപ്രീം കോടതി ശരി വച്ചു.
ആധാര്‍ ഭരണഘടനാനുസൃതമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചത്.  ഭേദഗതികളോടെയാണ് സുപ്രീം കോടതി ആധാറിന് അനുമതി നല്‍കിയിരിക്കുന്നത്. രണ്ട് വകപ്പുകള്‍ നീക്കം ചെയ്യാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. .ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലതെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

Comments

comments