Breaking News

എല്‍പിഡി നിര്‍മാണകരാറും റിലയന്‍സിന്!; കേന്ദ്ര സര്‍ക്കാര്‍ നടപടി വിവാദത്തില്‍

റഫേല്‍ കരാര്‍ മാതൃകയില്‍ പൊതുമേഖലാ സ്ഥാപനങ്ങളായ കൊച്ചി കപ്പല്‍ശാലയെയും ഹിന്ദുസ്ഥാന്‍ ഷിപ്പിങ് ലിമിറ്റഡിനെയും ഒഴിവാക്കി നാവിക സേനയുടെ 20,000 കോടി രൂപയുടെ ലാന്‍ഡിങ് പ്ലാറ്റ്‌ഫോം ഡോക്ക് (എല്‍പിഡി) നിര്‍മാണകരാര്‍  റിലയന്‍സിന് നല്‍കാനുള്ള കേന്ദ്ര ബിജെപി സര്‍ക്കാര്‍ നീക്കവും വിവാദത്തില്‍.  പിപ്പാവിലെ റിലയന്‍സ് നേവല്‍ എന്‍ജിനിയറിങ് ലിമിറ്റഡിന് എല്‍പിഡി നിര്‍മിക്കാനാവശ്യമായ സാങ്കേതിക  സാമ്പത്തിക ത്രാണിയില്ലെന്ന പ്രതിരോധമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടാണ് നീക്കത്തിന് പുതിയ തടസ്സം സൃഷ്ടിച്ചത്.

റിലയന്‍സിനുകൂടി അയോഗ്യത വന്നതോടെ നാലു എല്‍പിഡിയുടെയും നിര്‍മാണകരാര്‍ സ്വകാര്യകമ്പനിയായ എല്‍ആന്‍ഡ്ടിക്കു മാത്രമായി. ഈ റിപ്പോര്‍ട്ട് മറികടന്ന് കരാര്‍ നല്‍കാനുള്ള നീക്കവും ശക്തമായി നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി എല്‍ആന്‍ഡ്ടിക്കു മാത്രമായി കരാര്‍ നല്‍കുന്നതിനെതിരെ റിലയന്‍സ് പരാതി നല്‍കി. എല്‍ആന്‍ഡ്ടിയിലുള്ള  മകനുവേണ്ടി ഉന്നത സമൊ ഉദ്യോഗസ്ഥനാണ് റിലയന്‍സിനെതിരെ പ്രവര്‍ത്തിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.  അതേസമയം, എല്‍ആന്‍ഡ്ടിക്കുമാത്രമായി കരാര്‍ പരിമിതപ്പെടുത്താതെ  ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കൊച്ചി കപ്പല്‍ശാല വീണ്ടും കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് കത്ത് നല്‍കി.

Comments

comments