Breaking News

‘ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്ന ഭക്തര്‍ അറിയാന്‍’; കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ശബരിമല വിവാദത്തില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ അറിയാന്‍ എന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പ്രചരിക്കുന്നു. പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമല ചവിട്ടാമെന്ന സുപ്രീം കോടതിയുടെ ചരിത്രവിധി പുറത്തുവന്നതിനു തൊട്ടുപിന്നാലെ വിഷയത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. അതിനിടയിലാണ് സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ അറിയാന്‍ എന്ന തലക്കെട്ടോടെ ഇത്തരമൊരു കുറിപ്പ് വ്യാപകമായി പ്രചരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:

ശബരിമല വിവാദത്തിൽ സ്ത്രീ പ്രവേശനത്തെ എതിർക്കുന്ന ഭക്തർ അറിയാൻ :-

1 ) 1829ൽ സതി നിരോധിക്കുമ്പോൾ അന്നുള്ള 90 ശതമാനം ഭക്തരും, 50 ശതമാനം സ്ത്രീകളും വിശ്വസിച്ചിരുന്നു അത് ദൈവീക ചടങ്ങാണെന്ന്…

2 ) 1936 നവംബർ 12നു അവർണ്ണർക്ക് ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കുമ്പോൾ 99 ശതമാനം സവർണരും, 90 ശതമാനം അവർണരും വിശ്വസിച്ചിരുന്നു അതു ദൈവ നിന്ദയാണെന്നു…

3 ) 1822-ൽ സ്വന്തം മാറിടം മറക്കുന്ന വേഷം ധരിച്ച് കൽക്കുളം ചന്തയിലൂടെ ഒരു ചാന്നാർ സ്ത്രീ നടന്നു വന്നപ്പോൾ മാറു മറക്കാത്ത മുഴുവൻ സ്ത്രീകളും പറഞ്ഞു അത് നിയമ വിരുദ്ധമാണെന്ന്…

4 ) 1800 കളിൽ വസൂരിക്ക് വാക്സിൻ കണ്ടു പിടിച്ചപ്പോഴും നമ്മുടെ നാട്ടിലെ ഭക്തർ പറഞ്ഞു അത് അമ്മ (ദേവി ) കോപിച്ചതു കൊണ്ടുണ്ടാകുന്ന രോഗമാണ്…ചികിത്സ പാടില്ലെന്ന്…

5 ) ഭാരതത്തിന്റെ ശാസ്ത്രജന്മാർ മംഗൾയാൻ വിക്ഷേപിച്ചു പഠനം നടത്തുമ്പോഴും, ഇവിടെ ദുഷ്ടനായ ചൊവ്വ മൂലം നൂറു കണക്കിന് പെൺകുട്ടികളുടെ വിവാഹം മുടങ്ങുന്നു…

6 ) മനുഷ്യൻ തീയിടുന്നതാണ് മകര ജ്യോതി എന്ന് പറഞ്ഞാൽ 90 ശതമാനം ഭക്തരും വിശ്വസിക്കാത്ത നാടാണിത്…

ശബരി മലയിൽ വിശ്വാസമുള്ളവർ ആരായാലും… ആണായാലും, പെണ്ണായാലും, അവർക്കു പ്രാർത്ഥിക്കുവാൻ അവകാശം വേണം…

അതാണ് ജനാധിപത്യം…

സ്ത്രീകളോടൊപ്പം പ്രാർത്ഥിച്ചാൽ അടക്കി വച്ച ബ്രഹ്മചര്യം തല പൊക്കുമെങ്കിൽ അത് അയ്യപ്പന്റെ കുഴപ്പമല്ല…
നിങ്ങളുടെ മനസിലുള്ള കപട ഭക്തിയുടെ കുഴപ്പമാണ്…

Comments

comments