Breaking News

‘പശുക്കള്‍ക്കായി പ്രത്യേക മന്ത്രാലയം’; ‘പശു ബോര്‍ഡ്’ ടെക്‌നിക്കുമായി മധ്യപ്രദേശ് മുഖ്യമന്ത്രി

മധ്യപ്രദേശില്‍ സര്‍ക്കാര്‍ ചെലവില്‍ പശുക്കളെ സേവിക്കാനായി പശു മന്ത്രാലയം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പശു ബോര്‍ഡ് മന്ത്രാലയമാക്കി മാറ്റാനാണ് തീരുമാനം.

ഗോശാലകള്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപന വേദിയില്‍ വെച്ചായിരുന്നു ശിവരാജ് സിങ് ചൗഹാന്റെ ഈ പ്രഖ്യാപനം. സംസ്ഥാനത്ത് പശുക്കളെ എണ്ണം കൂടുതലാണെന്നും ഭൂമിയുടെ ലഭ്യത അനുസരിച്ച് കൂടുതല്‍ സംരക്ഷണകേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ ഒരു പശു സംരക്ഷണ കേന്ദ്രം മാത്രമാണ് സംസ്ഥാനത്തുള്ളത്. അതേ സമയം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ് ചൗഹാന്‍ നടത്തുന്നതെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

സംസ്ഥാനത്ത് ഉടന്‍ തന്നെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വരും ഇതിന് മുന്നോടിയായി വോട്ട് നേടാനുള്ള തരത്തില്‍ പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രി നടത്തുന്നു എന്നാണ് പ്രധാന വിമര്‍ശനം.

Comments

comments