Breaking News

പൊട്ടിക്കരഞ്ഞ് നടി ഹണി റോസ് (വീഡിയോ)

ക്യാമറയ്ക്ക് മുന്‍പില്‍ നടി ഹണി റോസ് വികാരാധീതയായി. എന്തിനാണ് താന്‍ പൊട്ടിക്കരഞ്ഞതെന്ന് പിന്നീട് നടി വ്യക്തമാക്കി. നടന്‍ കലാഭവന്‍ മണിയുടെ ജീവിത കഥ പറയുന്ന വിനയന്‍ ചിത്രം ചാലക്കുടിക്കാരന്‍ ചങ്ങാതിയാണ് ഹണി റോസിനെ കരയിപ്പിച്ചത്.

സിനിമ കണ്ടതിന് ശേഷം കരഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങിയ ഹണി റോസ് പറഞ്ഞത്- ‘ഇത്രയും വികാരഭരിതയായി ഒരു സിനിമ കാണുന്നത് ആദ്യമായാണ്. നിങ്ങളും ഈ സിനിമ കാണുമ്പോള്‍ മനസ്സിലാകും എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന്. എനിക്കു മാത്രമല്ല ഈ ചിത്രം കണ്ടിറങ്ങുന്ന എല്ലാവര്‍ക്കും ഈ അഭിപ്രായമാകും പറയാന്‍ കഴിയുക. നിറകണ്ണുകളോടെയേ ഈ ചിത്രം കണ്ടിറങ്ങാന്‍ കഴിയൂ. മണിച്ചേട്ടന്‍ എന്ന വ്യക്തിയെ സ്‌നേഹിക്കുന്ന ഒരാളെന്ന നിലയില്‍ ഈ സിനിമ ഹൃദയത്തില്‍ തൊടും. വിനയന്‍ സാറിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി’, എന്നാണ്.

Comments

comments